ആശുപത്രിയില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചെന്ന് സംശയിക്കുന്ന ഒരാള്‍ കൂടി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചെന്ന് സംശയിക്കുന്ന ഒരാള്‍ കൂടി മരിച്ചു. പായം പഞ്ചായത്തിലെ വിളമന ഉദയഗിരി സ്വദേശി ഇലഞ്ഞിക്കല്‍ ഗോപി (65 ) ആണ് മരിച്ചത്. പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലര്‍ച്ചെയോടെ ആയിരുന്നു മരണം.

ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ കൊവിഡ് ബാധിതനായ പടിയൂര്‍ പഞ്ചായത്തിലെ കൊശവന്‍ വയല്‍ സ്വദേശി സൈമണ്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച മരണമടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇതേസമയത്ത് ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രോഗം പകര്‍ന്ന പായം പഞ്ചായത്തു സ്വാദേശി ഗോപിയും മരണത്തിനു കീഴടങ്ങുന്നത്. ഇരിട്ടിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ 9 ന് ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയും ഇതോടെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയുമായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചാന്ദിപുര വൈറസ് ഭീതിയിൽ ഗുജറാത്ത്; ഫലപ്രദമായ വാക്സിനുകളില്ലാതെ ആരോഗ്യമേഖല പ്രതിസന്ധിയിൽ

0
അഹമ്മദാബാദ്: ഗുജറാത്തിൽ ചാന്ദിപുര വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ...

പി.എസ്.സിക്ക് വിവരാവകാശ കമ്മീഷന്റെ അന്ത്യശാസനം

0
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേട് വിവാദത്തിൽ നിർണായക ഇടപെടലുമായി സംസ്ഥാന...

കുവൈത്തിൽ വ്യാപക പരിശോധന ; നിയമലംഘകരായ 12 പേർ അറസ്റ്റിൽ

0
കുവൈത്ത്: രാജ്യത്ത് സുരക്ഷയും ഗതാഗത നിയമങ്ങളും കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
അസിസ്റ്റന്റ് പ്രൊഫസര്‍ അഭിമുഖം ഓഗസ്റ്റ് ആറിന് അടൂര്‍ ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ്...