Thursday, July 10, 2025 12:46 pm

കൊവിഡ് ബാധിച്ച്‌ മരണമടഞ്ഞ 62 വയസുകാരന്റെ ശ്വാസകോശം കട്ടിയേറിയ പന്ത് പോലെ കഠിനമായാണ് കണ്ടതെന്ന് റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

ബെംഗളുരു: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട് ഒരു വര്‍ഷം ആകാറായിട്ടും ഇതുവരെ വൈറസിനെതിരെയുള്ള വാക്‌സിന്‍ കണ്ടെത്താനായിട്ടില്ല. ഇന്ത്യയുള്‍പ്പെടെയുള്ള മിക്ക ലോകരാഷ്ട്രങ്ങളിലും വാക്‌സിന്‍ പരീക്ഷണത്തിലേര്‍പ്പെട്ടിരിക്കുകയാണ്. എന്നാല്‍ ഒരോ തവണയും കൊറോണ വൈറസിനെ സംബന്ധിയ്ക്കുന്ന ഞെട്ടിയ്ക്കുന്ന പുതിയ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

കര്‍ണാടകയില്‍ കൊവിഡ് ബാധിച്ച്‌ മരണമടഞ്ഞ 62 വയസുകാരന്റെ ശ്വാസകോശം കട്ടിയേറിയ പന്ത് പോലെ കഠിനമായാണ് കണ്ടതെന്ന് റിപ്പോര്‍ട്ട്. മരണശേഷം 18 മണിക്കൂര്‍ കഴിഞ്ഞും മൂക്കിലെയും തൊണ്ടയിലെയും സ്രവങ്ങള്‍ പരിശോധിച്ചപ്പോള്‍ കൊവിഡ് വൈറസ് സാന്നിദ്ധ്യം കണ്ടെത്തി. ഓക്സ്ഫോര്‍ഡ് മെഡിക്കല്‍ കോളേജിലെ ഗവേഷകനായ ഡോ.ദിനേശ് റാവുവാണ് ഇക്കാര്യങ്ങള്‍ ഗവേഷണത്തിലൂടെ കണ്ടെത്തിയത്. ധമനികളില്‍ വായു അറകള്‍ രൂപപ്പെട്ടിരുന്നുവെന്നും റാവു കണ്ടെത്തി.

റിപ്പോര്‍ട്ട് പ്രകാരം മൂക്ക്, തൊണ്ട, വായ്, ശ്വാസകോശം,ശ്വസനനാളി എന്നിവിടങ്ങളില്‍ നിന്ന് ഡോ.റാവു അഞ്ച് സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ മൂക്കില്‍ നിന്നും തൊണ്ടയില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനകളില്‍ പോസിറ്റീവായിരുന്നു. ഇതിനര്‍ത്ഥം കൊവിഡ് രോഗിയുടെ ശരീരം മരണശേഷവും രോഗം പടര്‍ത്താന്‍ കഴിവുളളതാണെന്നാണ്. എന്നാല്‍ തൊലിപ്പുറത്ത് കൊവിഡ് നെഗറ്റീവ് ആയിരുന്നെന്നും കണ്ടെത്തി. ഡോ.റാവു പറഞ്ഞു. അമേരിക്കയിലും ഇറ്റലിയിലും നടത്തിയ പഠനങ്ങളിലും ഇതുതന്നെയാണ് കണ്ടെത്തിയത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കക്കയം പഞ്ചവടിപ്പുഴയില്‍ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
കോഴിക്കോട്: കക്കയം പഞ്ചവടിപ്പുഴയില്‍ കുളിക്കുന്നതിനിടെ കയത്തില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി....

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ പന്തളം യൂണിറ്റ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു

0
പന്തളം : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ പന്തളം യൂണിറ്റ്...

തന്നെ പ്രതിനിധീകരിക്കുന്ന ഒരു പേഴ്സനൽ മാനേജർ ഇല്ലെന്നും ഒരിക്കലും ഉണ്ടായിട്ടില്ലെന്നും ഉണ്ണി മുകുന്ദൻ

0
കൊച്ചി : സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ പ്രതികരണവുമായി ഉണ്ണി...

ആലുംകുറ്റി ഭദ്രകാളീക്ഷേത്രത്തിലെ അഞ്ചാം പ്രതിഷ്ഠാവാർഷികം നാളെ നടക്കും

0
ഇലവുംതിട്ട : ആലുംകുറ്റി ഭദ്രകാളീക്ഷേത്രത്തിലെ അഞ്ചാം പ്രതിഷ്ഠാവാർഷികം വെള്ളിയാഴ്ച ക്ഷേത്രംതന്ത്രി...