കൊവിഡ് ബാധിച്ച്‌ മരണമടഞ്ഞ 62 വയസുകാരന്റെ ശ്വാസകോശം കട്ടിയേറിയ പന്ത് പോലെ കഠിനമായാണ് കണ്ടതെന്ന് റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

ബെംഗളുരു: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട് ഒരു വര്‍ഷം ആകാറായിട്ടും ഇതുവരെ വൈറസിനെതിരെയുള്ള വാക്‌സിന്‍ കണ്ടെത്താനായിട്ടില്ല. ഇന്ത്യയുള്‍പ്പെടെയുള്ള മിക്ക ലോകരാഷ്ട്രങ്ങളിലും വാക്‌സിന്‍ പരീക്ഷണത്തിലേര്‍പ്പെട്ടിരിക്കുകയാണ്. എന്നാല്‍ ഒരോ തവണയും കൊറോണ വൈറസിനെ സംബന്ധിയ്ക്കുന്ന ഞെട്ടിയ്ക്കുന്ന പുതിയ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

കര്‍ണാടകയില്‍ കൊവിഡ് ബാധിച്ച്‌ മരണമടഞ്ഞ 62 വയസുകാരന്റെ ശ്വാസകോശം കട്ടിയേറിയ പന്ത് പോലെ കഠിനമായാണ് കണ്ടതെന്ന് റിപ്പോര്‍ട്ട്. മരണശേഷം 18 മണിക്കൂര്‍ കഴിഞ്ഞും മൂക്കിലെയും തൊണ്ടയിലെയും സ്രവങ്ങള്‍ പരിശോധിച്ചപ്പോള്‍ കൊവിഡ് വൈറസ് സാന്നിദ്ധ്യം കണ്ടെത്തി. ഓക്സ്ഫോര്‍ഡ് മെഡിക്കല്‍ കോളേജിലെ ഗവേഷകനായ ഡോ.ദിനേശ് റാവുവാണ് ഇക്കാര്യങ്ങള്‍ ഗവേഷണത്തിലൂടെ കണ്ടെത്തിയത്. ധമനികളില്‍ വായു അറകള്‍ രൂപപ്പെട്ടിരുന്നുവെന്നും റാവു കണ്ടെത്തി.

റിപ്പോര്‍ട്ട് പ്രകാരം മൂക്ക്, തൊണ്ട, വായ്, ശ്വാസകോശം,ശ്വസനനാളി എന്നിവിടങ്ങളില്‍ നിന്ന് ഡോ.റാവു അഞ്ച് സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ മൂക്കില്‍ നിന്നും തൊണ്ടയില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനകളില്‍ പോസിറ്റീവായിരുന്നു. ഇതിനര്‍ത്ഥം കൊവിഡ് രോഗിയുടെ ശരീരം മരണശേഷവും രോഗം പടര്‍ത്താന്‍ കഴിവുളളതാണെന്നാണ്. എന്നാല്‍ തൊലിപ്പുറത്ത് കൊവിഡ് നെഗറ്റീവ് ആയിരുന്നെന്നും കണ്ടെത്തി. ഡോ.റാവു പറഞ്ഞു. അമേരിക്കയിലും ഇറ്റലിയിലും നടത്തിയ പഠനങ്ങളിലും ഇതുതന്നെയാണ് കണ്ടെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...