കര്‍ണാടക റോഡടച്ചു ; റേഷന്‍ കടയിലേക്ക് പോകാനാകാതെ എന്‍മകജെ പഞ്ചായത്തിലെ 700 കുടുംബങ്ങള്‍

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ് : ജില്ലയില്‍ കര്‍ണാടകയോട് ചേര്‍ന്ന് കിടക്കുന്ന എന്‍മകജെ പഞ്ചായത്തിലെ എഴുനൂറോളം കുടുംബങ്ങള്‍ക്ക് റേഷന്‍കടയിലേക്ക് പോകാനാകുന്നില്ല. റേഷന്‍കടയിലേക്ക് പോകുന്ന ചെര്‍ക്കള-കല്ലടുക്ക സംസ്ഥാന പാത കര്‍ണാടക അടച്ചതോടെയാണിത്. ഒടുവില്‍ കഴിഞ്ഞ‌ ദിവസം പ്രത്യേക സംവിധാനത്തിലൂടെ ഇവര്‍ക്കുള്ള റേഷന്‍ സാധനങ്ങള്‍ എത്തിച്ചു നല്‍കുകയായിരുന്നു.

കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ളവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ അരി നേരത്തെ തന്നെ കിട്ടിയിപ്പോള്‍ എന്‍മകജെ പഞ്ചായത്തിലെ എഴുനൂറോളം കുടുംബങ്ങള്‍ക്ക് ഇപ്പോഴാണ് കിട്ടുന്നത്. കര്‍ണാടക റോഡ് അടച്ചതോടെ  ഇവിടെയുളളവർക്ക് റേഷന്‍കടയിലേക്ക് പോകാന്‍ കഴിയുന്നില്ല. എന്‍മകജെ പഞ്ചായത്തിലെ ഒന്നും രണ്ടും വാര്‍ഡുകളിലുള്ളവരുടെ റേഷന്‍കട ഇവരില്‍ നിന്ന് പൂര്‍ണമായും ഒറ്റപ്പെട്ടതോടെയാണ് ഇവിടെയുള്ളവര്‍ ദുരിതത്തിലായത്.

ഒടുവില്‍ ഇവിടുത്തെ പഞ്ചായത്തംഗങ്ങളുടെ നേതൃത്തില്‍ സ്വകാര്യറോഡിലൂടെ പ്രത്യേക വാഹനം ഏര്‍പ്പാട് ചെയ്ത് റേഷൻ അരി ഇവിടെ എത്തിക്കുകയായിരുന്നു. കേരളത്തിലായിട്ടും സ്വന്തം റേഷന്‍കടയിലേക്ക് പോകാന്‍ കഴിയാത്തതിന്‍റെ സങ്കടത്തിലും പ്രതിഷേധത്തിലുമാണ് പ്രദേശവാസികൾ.

The post കര്‍ണാടക റോഡടച്ചു ; റേഷന്‍ കടയിലേക്ക് പോകാനാകാതെ എന്‍മകജെ പഞ്ചായത്തിലെ 700 കുടുംബങ്ങള്‍ appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമര്‍ശം : ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസ്

0
തൃശൂര്‍: യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ട്രാന്‍സ് വുമണ്‍...

മോഡലായ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു ; ജിം പരിശീലകനായ പ്രതിയെ വെടിവെച്ച് പിടികൂടി പോലീസ്

0
ന്യൂഡൽഹി: മോഡലായ യുവതിയെ വീട്ടിൽക്കയറി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ ഏറ്റുമുട്ടലിനൊടുവിൽ കീഴ്പ്പെടുത്തി...

കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നരമാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിഞ്ഞു ; മരിച്ചത് കായംകുളം...

0
കണ്ണൂർ: ജില്ലാ ആശുപത്രിയിൽ ഒന്നര മാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റെടുത്തു....

കോഴിക്കോട്ടെ ആഭരണനിർമാണ ശാലയിൽനിന്ന് 44 പവൻ സ്വർണവുമായി ഇതര സംസ്ഥാന തൊഴിലാളി മുങ്ങി ;...

0
കോഴിക്കോട്: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും സ്വര്‍ണവുമായി മുങ്ങിയ ഇതര സംസ്ഥാന...