കൊ​ല്ല​ത്ത് നി​ന്നും കാ​ണാ​താ​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

For full experience, Download our mobile application:
Get it on Google Play

രാ​മ​നാ​ദ​പു​രം : കൊ​ല്ല​ത്ത് നി​ന്നും കാ​ണാ​താ​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം കണ്ടെത്തി. കൊ​ല്ലം മു​ഖ​ത്ത​ല സ്വ​ദേ​ശി​നി​യാ​യ സു​ചി​ത്ര (42) ​യു​ടെ മൃ​ത​ദേ​ഹം പാല​ക്കാ​ട്ടെ രാ​മ​നാ​ദ​പു​ര​ത്തെ വാ​ട​ക വീ​ടി​ന് സ​മീ​പം കു​ഴി​ച്ചു മൂ​ടി​യ നി​ല​യി​ലാ​ണ് കണ്ടെത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ്ര​തി കു​റ്റം സ​മ്മ​തി​ച്ചു. മണലിയിലുള്ള ഹൗ​സിം​ഗ് കോ​ള​നി​ക്ക് സ​മീ​പ​മു​ള്ള വീട്ടിലാ​യി​രു​ന്നു ഇ​വ​ര്‍ താ​മ​സി​ച്ചി​രു​ന്ന​ത്. വീ​ടി​നോ​ട് ചേ​ര്‍​ന്നു​ള്ള മതിലി​ന് സമീപം കു​ഴി​ച്ചു മൂ​ടി​യ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ബ്യൂ​ട്ടീ​ഷ​ന്‍ ട്രെ​യി​ന​ര്‍ കോ​ഴ്‌​സ് പ​ഠിപ്പി​ക്കു​ന്ന സു​ചി​ത്ര ഭ​ര്‍​ത്താ​വി​ന്റെ അ​മ്മ​യ്ക്ക് സുഖമി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് അ​വ​ധി​യെ​ടു​ത്ത് പോ​യ​ത്. ര​ണ്ട് ദി​വ​സം ഫോ​ണി​ല്‍ സംസാ​രി​ച്ചി​രു​ന്നു​വെ​ങ്കി​ലും പി​ന്നീ​ട് ബ​ന്ധ​പ്പെ​ടാ​ന്‍ സാ​ധി​ച്ചി​ല്ല. ബ​ന്ധു​ക്ക​ള്‍ കൊട്ടിയം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അന്വേ​ഷ​ണ​ത്തി​ല്‍ പാ​ല​ക്കാ​ട്  രാമനാദപുര​ത്ത് വാ​ട​ക വീ​ട്ടി​ല്‍ വ​ച്ച്‌ ഇ​വ​ര്‍ കൊല്ലപ്പെ​ട്ടു​വെ​ന്ന് പോ​ലീ​സി​ന് ബോ​ധ്യ​മാ​യി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കണ്ടെത്തി.

The post കൊ​ല്ല​ത്ത് നി​ന്നും കാ​ണാ​താ​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതൃപദവി : പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനയിൽ...

സംസ്ഥാന കോൺ​ഗ്രസ് മൂന്ന് മാസമായി നിശ്ചലം ; കടുത്ത വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പാർട്ടി നിശ്ചലമാണെന്ന് ​ഗുരുതര ആരോപണവുമായി...

ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമര്‍ശം : ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസ്

0
തൃശൂര്‍: യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ട്രാന്‍സ് വുമണ്‍...

മോഡലായ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു ; ജിം പരിശീലകനായ പ്രതിയെ വെടിവെച്ച് പിടികൂടി പോലീസ്

0
ന്യൂഡൽഹി: മോഡലായ യുവതിയെ വീട്ടിൽക്കയറി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ ഏറ്റുമുട്ടലിനൊടുവിൽ കീഴ്പ്പെടുത്തി...