കൊച്ചി : കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രതിഫലവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് താരങ്ങളുടെ സംഘടന അമ്മയും സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും നിര്‍മാതാക്കളുടെ സംഘടനയെ അറിയിച്ചു. ഇരു സംഘടനകളും ഇതുമായി ബന്ധപ്പെട്ട് നിര്‍മാതാക്കളുടെ സംഘടനയ്ക്ക് കത്തയക്കുകയും ചെയ്തു.
അമ്മ സംഘടനയുടെ എക്സിക്യൂട്ടീവ് യോഗം ചേര്‍ന്ന് ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു. ഈ തീരുമാനമാകും നിര്‍മാതാക്കളുടെ സംഘടനയെ അറിയിക്കുക. ഫെഫ്കയ്ക്കു കീഴിലുള്ള സംഘടനകളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന് അറിയിച്ചു. അമ്മയുടെയും ഫെഫ്കയുടെയും മറുപടി കത്ത് ലഭിച്ചെന്ന് നിര്‍മതാക്കളുടെ സംഘടന അറിയിച്ചു. തീരുമാനത്തില്‍ സന്തോഷമെന്നും സംഘടന ഭാരവാഹികള്‍ വ്യക്തമാക്കി.