മെഡിക്കല്‍ കോളജില്‍ വന്‍ സുരക്ഷാ വീഴ്ച ; ആത്മഹത്യയ്ക്കു ശ്രമിച്ച കോവിഡ് രോഗി മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മെഡിക്കല്‍ കോളജില്‍ ആത്മഹത്യയ്ക്കു ശ്രമിച്ച കോവിഡ് രോഗി മരിച്ചു. ആനാട് സ്വദേശിയായ 33 വയസ്സുകാരനാണു മരിച്ചത്. ചികില്‍സയ്ക്കിടെ ചാടിപ്പോയ പ്രതിയെ ഇന്നലെയാണ് തിരിച്ചെത്തിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലിരിക്കെ കടന്നുകളയുകയും പിന്നീട് നാട്ടുകാര്‍ പിടികൂടി തിരികെയെത്തിക്കുകയും ആയിരുന്നു. രാവിലെ പതിനൊന്നു മണിയോടെയാണ് കോവിഡ് ഐസൊലേഷന്‍ വാര്‍ഡായ, ഡീലക്‌സ് പേ വാര്‍ഡില്‍ ഇയാള്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ ഇയാളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

തൂങ്ങിയ നിലയില്‍ കണ്ടെത്തിയ മുപ്പത്തിമൂന്നുകാരനെ ഉടന്‍ തന്നെ അധികൃതര്‍ താഴെയിറക്കുകയും ഐസിയുവില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.എന്നാല്‍ ആത്മഹത്യയുടെ കാരണം സംബന്ധിച്ചോ, ആരോഗ്യനില സംബന്ധിച്ചോ  ഔദ്യോഗിക വിശദീകരണം മെഡിക്കല്‍ കോളേജ് അധികൃതര്‍ നല്‍കിയിട്ടില്ല. ഇതോടെ മെഡിക്കല്‍ കോളേജില്‍ സുരക്ഷാ വീഴ്ചകള്‍ തുടര്‍ക്കഥയാകുകയാണ്. അടുത്തിടെ തിരുവനന്തപുരത്ത് കോവിഡ് ബാധിച്ചു മരിച്ച വൈദികന് ആദ്യം കോവിഡ് പരിശോധന നടത്താതിരുന്നതും ഏറെ വിവാദമായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...