കോട്ടയം : കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ സംസ്ഥാനത്ത് ഒരു ആത്മഹത്യ കൂടി. കോട്ടയം ഏറ്റുമാനൂരില്‍ ചായക്കട ഉടമയായ കെ.ടി തോമസ് ആണ് ആത്മഹത്യ ചെയ്തത്. പുന്നത്തു തറയിലാണ് ഇദ്ദേഹം ചായക്കട നടത്തിയിരുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കടുത്ത മനോവിഷമത്തിലായിരുന്നു തോമസെന്ന് ബന്ധുക്കള്‍ പറയുന്നു. ചായക്കടയിലാണ് അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം വടകരയില്‍ ഒരു ഓട്ടോ ഡ്രൈവറും ആത്മഹത്യ ചെയ്തിരുന്നു. നടക്കുതാഴ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ഹരീഷ് ബാബുവിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞയാഴ്ച മേപ്പയില്‍ സ്വദേശിയായ ചായക്കടക്കാരനെ കടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
മാക്കൂല്‍ പീടികയിലെ വാടക ക്വാര്‍ട്ടേഴ്‌സിലെ മുകള്‍ നിലയിലെ വരാന്തയിലാണ് ഹരീഷ് ബാബു തൂങ്ങി മരിച്ചത്. വര്‍ഷങ്ങളായി ഇയാള്‍ ഇവിടെയാണ് താമസം. കോവിഡ് അടച്ചിടല്‍ കാരണം കുറേ നാളായി ജോലിയില്ലായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്‌തെന്നാണ് പ്രാഥമിക വിവരം.