കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി ; ഏറ്റുമാനൂരില്‍ ചായക്കട ഉടമ ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ സംസ്ഥാനത്ത് ഒരു ആത്മഹത്യ കൂടി. കോട്ടയം ഏറ്റുമാനൂരില്‍ ചായക്കട ഉടമയായ കെ.ടി തോമസ് ആണ് ആത്മഹത്യ ചെയ്തത്. പുന്നത്തു തറയിലാണ് ഇദ്ദേഹം ചായക്കട നടത്തിയിരുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കടുത്ത മനോവിഷമത്തിലായിരുന്നു തോമസെന്ന് ബന്ധുക്കള്‍ പറയുന്നു. ചായക്കടയിലാണ് അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം വടകരയില്‍ ഒരു ഓട്ടോ ഡ്രൈവറും ആത്മഹത്യ ചെയ്തിരുന്നു. നടക്കുതാഴ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ഹരീഷ് ബാബുവിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞയാഴ്ച മേപ്പയില്‍ സ്വദേശിയായ ചായക്കടക്കാരനെ കടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

മാക്കൂല്‍ പീടികയിലെ വാടക ക്വാര്‍ട്ടേഴ്‌സിലെ മുകള്‍ നിലയിലെ വരാന്തയിലാണ് ഹരീഷ് ബാബു തൂങ്ങി മരിച്ചത്. വര്‍ഷങ്ങളായി ഇയാള്‍ ഇവിടെയാണ് താമസം. കോവിഡ് അടച്ചിടല്‍ കാരണം കുറേ നാളായി ജോലിയില്ലായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്‌തെന്നാണ് പ്രാഥമിക വിവരം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...