കോവിഡ് പ്രതിസന്ധി കേരളത്തില്‍ ഒന്നര മാസത്തിനിടെ ആത്മഹത്യ ചെയ്തത് 18 പേര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സംസ്ഥാനത്ത് അശാസ്ത്രീയമായ രീതിയിലുള്ള ലോക്ക്ഡൗണ്‍ തുടര്‍ന്നാല്‍ ആത്മഹത്യ കൂടുമെന്ന് റിപ്പോര്‍ട്ട്. സാധാരണക്കാരെല്ലാവരും സാമ്പത്തിക പ്രതിസന്ധിയിലാണ്. അതുകൊണ്ട് തന്നെയാണ് കോവിഡ് ഇത്രയേറെ വര്‍ദ്ധിച്ചിട്ടും വ്യാപാര സ്ഥാപനങ്ങളെല്ലാം തുറന്നു കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നത്. മിക്ക മേഖലയും പ്രതിസന്ധിയിലാണ്. ആത്മഹത്യകള്‍ എല്ലാ മേഖലയിലേക്കും കടക്കുന്നു.

മാവേലിക്കരയില്‍ കടബാധ്യത മൂലം ഗ്രാഫിക് ഡിസൈനര്‍ ജീവനൊടുക്കിയതാണ് കോവിഡിലെ അവസാന ഇര. ശ്രീഗായത്രി ഗ്രാഫിക് ഡിസൈനിങ് സെന്റര്‍ ഉടമ കണ്ടിയൂര്‍ ഗൗരീശങ്കരത്തില്‍ വിനയകുമാര്‍ (43) ആണു മരിച്ചത്. വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വായ്പ തിരിച്ചടയ്ക്കാനാകാതെ വിനയന്‍ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്നും ബാങ്കില്‍ നിന്നു നോട്ടിസ് ലഭിച്ചിരുന്നതായും സുഹൃത്തുക്കള്‍ പറയുന്നു.

ഒന്നര മാസത്തിനിടെ കേരളത്തില്‍ ആത്മഹത്യ ചെയ്തത് 18 പേരാണ്. ഗൗരീശപട്ടത്തെയും പാലക്കാട്ടെയും ലൈറ്റ് ആന്‍ഡ് സൗണ്ട് ബിസിനസ് ഉടമകള്‍, തിരുവനന്തപുരം നന്തന്‍കോട്ടെ മൂന്നംഗ കുടുംബം എന്നിവരെല്ലാം കോവിഡിലെ ആത്മഹത്യാ ഇരകളാണ്.

ഇടുക്കി വെള്ളിയാംകുടിയിലെ കര്‍ഷകന്‍, അടിമാലിയിലെ ബേക്കറി ഉടമ, വയനാട്ടിലെ ബസ് ഉടമ, തൃശൂരിലെ ടിപ്പര്‍ ഡ്രൈവറായ ചെറുപ്പക്കാരന്‍, ഇയാളുടെ പിതാവ്, പാലക്കാട്ടെ കര്‍ഷകന്‍, തിരുവനന്തപുരത്തെ ക്ഷീരകര്‍ഷകന്‍, വടകരയിലെ ഹോട്ടല്‍ ഉടമ… ആത്മഹത്യാ പട്ടിക ഇങ്ങനെ നീളുന്നു. ഇനിയും കേരളം സാധാരണ നിലയിലായില്ലെങ്കില്‍ ആത്മഹത്യകള്‍ പെരുകുമെന്ന് വ്യാപാരികള്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോമേറ്റഡ് ടെസ്റ്റിങ് സെന്ററുകൾ ഒരുങ്ങുന്നു ; വാഹന ഫിറ്റ്‌നെസ് പരിശോധിക്കാൻ ക്യാമറയും സെൻസറും

0
ഒറ്റപ്പാലം : വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയ്ക്ക് പാലക്കാട് ജില്ലയിൽ രണ്ട് ഓട്ടോമേറ്റഡ്...

ഗർഭിണിയായ പ്രതിരോധമന്ത്രാലയ ഉദ്യോഗസ്ഥ തൂങ്ങി മരിച്ച നിലയിൽ ; ഭതൃവീട്ടുകാർക്കെതിരെ ആരോപണവുമായി കുടുംബം

0
ന്യൂഡൽഹി : കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറായ ഗർഭിണിയായ...

മഴ ശക്തമാകും ; നാളെ എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകും. നാളെ എട്ട് ജില്ലകളിൽ...

താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം....