കർണാടകയിൽ 29 നഴ്‌സിംഗ് വിദ്യാർത്ഥികൾക്ക് കൊവിഡ്

For full experience, Download our mobile application:
Get it on Google Play

കർണാടക : കർണാടകയിലെ ശിവമോഗയിൽ 29 നഴ്‌സിംഗ് വിദ്യാർത്ഥികൾക്ക് കൊവിഡ്. ശിവമോഗയിലെ ഒരു സ്വകാര്യ നഴ്‌സിംഗ് സ്‌കൂളിലെ വിദ്യാർത്ഥികളാണ് പോസിറ്റീവായതെന്നും ഇവരിൽ ഭൂരിഭാഗവും രോഗ ലക്ഷണങ്ങളില്ലാത്തവരാണെന്നും ഡെപ്യൂട്ടി കമ്മീഷണർ കെ ബി ശിവകുമാർ അറിയിച്ചു. പ്രദേശത്ത് അണുബാധ പടരാനുള്ള സാധ്യത പരിശോധിക്കാൻ ആളുകളുടെ സാമ്പിളുകൾ പരിശോധിച്ച് വരികയാണെന്ന് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.

അണുബാധയുടെ വ്യാപനം തടയുന്നതിനുള്ള ശ്രമത്തിൽ മൂന്നോ അതിലധികമോ കേസുകളുള്ള ഏത് പ്രദേശത്തെയും ഒരു ക്ലസ്റ്ററായി തരംതിരിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രഖ്യാപിച്ചു. അതേസമയം കർണാടകയിൽ ശനിയാഴ്ച 397 പുതിയ കൊവിഡ് കേസുകളും നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തു. കർണാടകയിൽ ഈ ആഴ്ച ആദ്യം 2 ഒമിക്രോൺ കേസുകൾ കണ്ടെത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണത്തിരക്ക്: കൊച്ചി മെട്രോ നാല് ദിവസം അധിക സർവീസ് നടത്തും

0
കൊച്ചി: ഓണത്തോട് അനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വർധിക്കുന്നതിനുസരിച്ച് അധിക സർവീസ്...

തമിഴ് നാട്ടിൽ സിജെപി, ഇടത് പാര്‍ട്ടി പ്രതിഷേധങ്ങളിൽ വിദ്യാര്‍ഥികള്‍ പങ്കെടുക്കരുതെന്ന സര്‍ക്കുലറുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഇടത് പാർട്ടികളും തമിഴ്‌നാട് കോക്രോച്ച് ജനതാ പാർട്ടിയും (സിജെപി)...

വഖഫ് ബോർഡിലെ അമുസ്ലിം നിയമനം സുപ്രിംകോടതി വിധിക്ക് ശേഷം ; സങ്കീർണത സൃഷ്ടിക്കാനില്ലെന്ന് സർക്കാർ

0
കൊച്ചി: വഖഫ് ബോർഡിലെ അമുസ്ലിം അംഗങ്ങളുടെ നിയമനം സുപ്രിംകോടതി വിധിക്ക് ശേഷമെന്ന്...

എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്റെ...