20 വർഷം മുമ്പ് നാടുവിട്ട പട്ടാളക്കാരനെ പോലീസ് കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

പന്തളം : 20 വർഷം മുമ്പ് ഭാര്യയുമായി പിണങ്ങി നാടുവിട്ട പട്ടാളക്കാരനെ പോലീസ് കണ്ടെത്തി. പത്തനംതിട്ട ഓമല്ലൂർ പന്ന്യാലി ചെറുകുന്നിൽ വീട്ടിൽ വേണുഗോപാലിനെ (59) യാണ് പന്തളം പോലീസ് കണ്ടെത്തിയത്. പട്ടാളത്തിൽ എൻജിനീയറായിരുന്ന വേണുഗോപാൽ 2000 ജനുവരി 14ന് ഭാര്യ രാധയുടെ പന്തളം മുളമ്പുഴയിലെ വീട്ടിൽ എത്തിയിരുന്നു. തിരികെ ജോലി സ്ഥലത്ത് പോകുമ്പോഴായിരുന്നു കാണാതായത്. 2000 ജനുവരി 20ന് വേണുഗോപാലിനെ കാണാനില്ലെന്ന് പന്തളം പോലീസിൽ പരാതി നൽകിയിരുന്നു. വിവിധ പോലീസ് സ്റ്റേഷനുകളിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.

കഴിഞ്ഞ ദിവസം കൊല്ലത്ത് ഉള്ളതായി പോലീസിന് വിവരം ലഭിച്ചിരുന്നു. പന്തളം എസ്.എച്ച്.ഒ എസ്.ശ്രീകുമാർ, എഎസ്ഐ അജിതകുമാർ, സി.പി.ഒ മാരായ കൃഷ്ണദാസ്, ജയപ്രകാശ്, സുഭാഷ് എന്നിവരുടെ നേതൃത്വത്തിൽ കൊല്ലം ആശ്രാമം ഗ്രീൻ പെപ്പർ ഹോട്ടലിൽ നിന്നുമാണ് വേണുഗോപാലിനെ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയെ തുടർന്ന് മിലിട്ടറി ജോലി ഉപേക്ഷിച്ച് നാടുവിടുകയായിരുന്നു. ഭാര്യയുമായി പിണങ്ങിക്കഴിഞ്ഞിരുന്നതായും പോലീസ് പറഞ്ഞു. ബംഗളൂരു, ഗുരുവായൂർ, കൊല്ലം എന്നിവിടങ്ങളിൽ ഹോട്ടലുകളിൽ ജോലി നോക്കി വരുകയായിരുന്നു. നാട്ടിൽ ആരുമായും ബന്ധമില്ലായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇയാളെ അടൂർ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടികളെ ഗൃഹപാഠം ചെയ്യാൻ സഹായിക്കും ; കൗമാരക്കാർക്കായി ടീൻ ചാറ്റ് ജി.പി.ടി.

0
സാൻ ഫ്രാൻസിസ്‌കോ : 13 മുതൽ 17 വയസ്സുവരെയുള്ള കൗമാരക്കാർക്കായി 'ചാറ്റ്...

ശ്രീറാം മോഡല്‍ തട്ടിപ്പ് മുമ്പും : കോട്ടയം കുഞ്ഞച്ചന്റെ ബ്ലയിഡ് കമ്പനിയില്‍ H.O ഗോള്‍ഡ്‌...

0
കൊച്ചി : മുമ്പ് ഇടപാടുകള്‍ നടത്തിയവരുടെ വ്യക്തിഗത രേഖകള്‍ അനുവാദമില്ലാതെ ഉപയോഗിച്ച്...

എല്ലാ എംഎൽഎമാർക്കും ഔദ്യോഗിക വാഹനങ്ങൾ ; ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് വിജയ് സർക്കാർ

0
ചെന്നൈ : തമിഴ്നാട്ടിലെ എംഎൽഎമാർക്ക് മണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി പുതിയ ഔദ്യോഗിക...

കനത്ത മഴയില്‍ ഉത്തര്‍പ്രദേശിൽ പ്രളയം; 173 ഗ്രാമങ്ങളില്‍ വെള്ളപ്പൊക്കം

0
ലഖ്‌നൗ: ഉത്തർപ്രദേശില 173 ഗ്രാമങ്ങളിൽ വെള്ളപ്പൊക്കം. കനത്ത മഴയില്‍ പല ജില്ലകളിലും...