തിരുവല്ല : കോവിഡ് ദുരിതബാധിതര്‍ക്ക് സഹായഹസ്തവുമായി തിരുവല്ലയിലെ കോൺഗ്രസ് പ്രവർത്തകർ. ആര്‍ദ്രം – ഒരു കൈത്താങ്ങ് പദ്ധതിയിലൂടെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് , കെ.എസ്.യു, സേവാദൾ, മഹിളാ കോൺഗ്രസ്, ദളിത് കോൺഗ്രസ് പ്രവര്‍ത്തകരാണ് സന്നദ്ധ സേന രൂപീകരിച്ച് പ്രവർത്തനം നടത്തുന്നത്.
കോവിഡ് രോഗികൾക്ക് ഭക്ഷണം, മരുന്നുകൾ, നിത്യോപയോഗ സാധനങ്ങള്‍ എന്നിവ എത്തിച്ചു നല്‍കുകയും ആശുപത്രിയില്‍ പോകേണ്ടവര്‍ക്ക് വാഹനം ക്രമീകരിച്ചു നല്‍കുകയുമാണ് പ്രധാനമായും ചെയ്യുന്നത്. 24 മണിക്കൂറും സേവനം ലഭ്യമാണ്.
സഹായം ആവശ്യമുള്ളവര്‍ക്ക് ഇതോടൊപ്പമുള്ള ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
ജേക്കബ് 9544279793, രതീഷ് പാലിയിൽ 9745421010, ജയദേവൻ, 85890 70884, സുബിൻ 9562675962, അനിൽ 90748 09249