തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ഹോട്ട് സ്പോട്ട് പട്ടികയില്‍ ഇന്ന് 10 പുതിയ പ്രദേശങ്ങളെക്കൂടി ഉള്‍പ്പെടുത്തി. ഇതില്‍ എട്ടും രോഗവ്യാപനം കുടുതലുള്ള പാലക്കാട് ജില്ലയില്‍ നിന്നാണ്. കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോന്നും പട്ടികയിലുണ്ട്.
പാലക്കാട് ജില്ലയിലെ പുതുപരിയാരം, കണ്ണാടി, വണ്ടാഴി, വടക്കാഞ്ചേരി, പൂക്കോട്ടുകാവ്, തെങ്കര, പിരായിരി, കൊല്ലങ്കോട്, കൊല്ലം ജില്ലയിലെ നീണ്ടകര, കോഴിക്കോട് ജില്ലയിലെ ഒളവണ്ണ എന്നിവയാണ് പുതിയ കോവിഡ് ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 138 ആയി.