ശബരിമലയിൽ പുതിയ കുളം കുഴിക്കാനുള്ള നീക്കം അശാസ്ത്രീയം ; ഹിന്ദു ഐക്യവേദി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അതിരൂക്ഷമായ പരിസ്ഥിതി പ്രശ്നങ്ങൾ നിലവിലുള്ള ശബരിമലയിൽ പുതിയ കുളം കുഴിക്കാനുള്ള നീക്കം അശാസ്ത്രീയമാണെന്നും ഇത് രൂക്ഷമായ പരിസ്ഥിതി ആഘാതത്തിന് വഴി തെളിക്കുമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഹരിദാസ് കടമ്മനിട്ട. നിരവധി സുരക്ഷാ ഭീഷണി നിലവിലുള്ള സന്നിധാനത്ത് കുളം നിർമ്മിക്കുന്നതിന് പിന്നിൽ ദുരൂഹതയുണ്ട്. പുതിയ കുളം നിർമ്മാണം സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് ആദ്യം എതിർത്തിരുന്നു. എന്നാൽ രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് പോലീസ് അധികൃതർ എതിർപ്പ് പിൻവലിച്ചു.

കോടതിക്കും പദ്ധതിയോട് യോജിപ്പുണ്ടായിരുന്നില്ല. ഹൈപവർ കമ്മിറ്റിയുടെ അനുമതിയോടെയാണ് ഇപ്പോൾ പദ്ധതിയുമായി മുന്നോട്ടു പോകുന്നത്. സന്നിധാനത്ത് മറ്റൊരു കുളം വേണമെന്ന് അയ്യപ്പ ഭക്തരോ ഹിന്ദു സംഘടനകളൊ ഇതേവരെ ആവശ്യപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഭക്തർക്ക് അവശ്യം വേണ്ട അടിസ്ഥാന സൗകര്യം ഒരുക്കാൻ മാത്രം ദേവസ്വം ബോർഡിന്റെ പക്കൽ പണമില്ല. ഇതിനായി സ്‌പോൺസർമാരെ കണ്ടെത്താനും തയാറല്ല. അവശ്യം വേണ്ട ശൗചാലയ സംവിധാനങ്ങളും കുടിവെള്ള പദ്ധതികളും നടപ്പാക്കാനാണ് ബോർഡ് ശ്രമിക്കേണ്ടതെന്നും ഹരിദാസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് 1...

എറണാകുളത്ത് പതിനാലുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
എറണാകുളം: എറണാകുളത്ത് പതിനാലുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പാശ്ശേരി കുന്നുകര സ്വദേശി...

അക്രെഡിറ്റഡ് ടൂർ ഓപ്പറേറ്റർമാർ ഒന്നിക്കുന്നു ; KATOയ്ക്ക് തുടക്കം ; നഹാസ് പത്തനംതിട്ട പ്രസിഡന്റ്

0
തിരുവനന്തപുരം :കേരളത്തിലെ അക്രെഡിറ്റഡ് ടൂർ ഓപ്പറേറ്റർമാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും ടൂറിസം...

ജി. സുകുമാരൻ നായർക്കെതിരായ അധിക്ഷേപം : കെ.ബി. ഗണേഷ് കുമാർ മാപ്പ് പറയണമെന്ന് എൻ.എസ്.എസ്...

0
പത്തനാപുരം: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ അധിക്ഷേപിച്ച കെ.ബി....