കോവിഡ് വ്യാപനം : മംഗളാ ദേവി ചിത്ര പൗര്‍ണ്ണമി ഉത്സവം ഉണ്ടായിരിക്കില്ല

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. മംഗളാ ദേവി ചിത്ര പൗര്‍ണ്ണമി ഉത്സവം ഈ വര്‍ഷവും നടത്തേണ്ടതില്ലെന്ന് ജില്ലാ ദുരന്തനിവാരണ അതോറിട്ടി യോഗം തീരുമാനമെടുത്തു. കഴിഞ്ഞവര്‍ഷവും ഉത്സവം വേണ്ടെന്നു വെച്ചിരുന്നു.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ജില്ലയില്‍ രണ്ടുദിവസത്തിനകം പതിനായിരം കോവിഡ് ടെസ്റ്റുകള്‍ നടത്തുമെന്നും കളക്ടര്‍ പറഞ്ഞു. അയല്‍ സംസ്ഥാനത്തുനിന്ന് ജില്ലയുടെ അതിര്‍ത്തി വഴി വരുന്ന എല്ലാവരെയും നിര്‍ബന്ധിത കോവിഡ് ടെസ്റ്റിന് വിധേയമാക്കും. കോവിഡ് ക്ലസ്റ്ററുകളില്‍ കൂടുതല്‍ ടെസ്റ്റുകള്‍ നടത്തും.

കല്യാണം, ഗൃഹപ്രവേശം, മരണം, മറ്റു മതപരമായ ചടങ്ങുകള്‍ തുടങ്ങിയവകളില്‍ ഓഡിറ്റോറിയങ്ങള്‍ക്കുള്ളില്‍ പരമാവധി 100 പേരും ഓഡിറ്റോറിയത്തിനു പുറത്ത് പരമാവധി 200 പേരുമായും നിജപ്പെടുത്തണം. ഇത്തരം ചടങ്ങുകള്‍ സംബന്ധിച്ച വിവരം അടുത്തുളള പോലീസ് സ്റ്റേഷനില്‍ മുന്‍കൂറായി അറിയിക്കണം. അറിയിക്കാത്ത സാഹചര്യത്തില്‍ സംഘാടകര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും. കൂടാതെ ചടങ്ങുകളില്‍ കോവിഡ് പ്രോട്ടോകോള്‍ നിര്‍ബന്ധമായും പാലിക്കുന്നുണ്ടെന്ന് സംഘാടകര്‍ ഉറപ്പുവരുത്തുകയും വേണം.

സ്വകാര്യ/കെ.എസ്‌ആര്‍ടിസി ബസ്സുകളില്‍ യാത്രക്കാരെ നിര്‍ത്തിക്കൊണ്ടു പോകാനുളള അനുമതി താല്ക്കാലികമായി നിര്‍ത്തി വെച്ചു. ജില്ലയില്‍ പൊതുയോഗങ്ങളും മറ്റ് പൊതുപരിപാടികളും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നടത്താന്‍ പാടില്ല.  എല്ലായിടത്തും ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. വിനോദ സഞ്ചാര മേഖലകള്‍ പൂര്‍ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിക്കണം

യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ പ്രിയ, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി വി എ നിഷാദ്‌മോന്‍, തുടങ്ങി വിവിധ വകുപ്പുതല മേധാവികള്‍ തുടങ്ങിയവര്‍  പങ്കെടുത്തു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...