കുട്ടികളിലെ കൊവിഡ് – ജാഗ്രതവേണം : ഡോക്ടർ വി കെ  പോള്‍

For full experience, Download our mobile application:
Get it on Google Play

ദില്ലി : കുട്ടികളില്‍ കൊവിഡിന്റെ  തീവ്രത വര്‍ധിക്കാനിടയുള്ളതിനാല്‍ ജാഗ്രത വേണമെന്ന് നീതി ആയോഗ് അംഗം ഡോക്ടർ വി കെ  പോള്‍ പറഞ്ഞു. കൊവിഡ് പിടിപെടുന്ന മിക്ക കുട്ടികളിലും ലക്ഷണങ്ങൾ കാണുന്നില്ല. ചില സന്ദർഭങ്ങളിൽ വൈറസ് കുട്ടികളിൽ രണ്ട് തരത്തിൽ ബാധിക്കുന്നുവെന്ന് ഡോക്ടർ വി കെ പോള്‍ പറഞ്ഞു.

ചില കേസുകളിൽ ന്യുമോണിയ പോലുള്ള ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രണ്ടാമതായി കൊവിഡ് 19 ൽ നിന്ന് അടുത്തിടെ സുഖം പ്രാപിച്ച കുട്ടികളിൽ മൾട്ടി ഇൻഫ്ലമേറ്ററി സിൻഡ്രോം കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ടെന്ന്  അദ്ദേഹം പറഞ്ഞു. കൊവി‍ഡ് ഭേദമായ കുട്ടികളിൽ ആറാഴ്ച കഴിഞ്ഞ് വീണ്ടും പനിയും തിണർപ്പും ഛർദ്ദിയും ഉണ്ടാകുന്നത് കണ്ട് വരുന്നുണ്ടെന്നും ഡോ. വി കെ പോള്‍ പറഞ്ഞു. കൊവിഡിന്റെ രണ്ടാം തരംഗത്തിലും കുട്ടികളെ കാര്യമായി രോഗം ബാധിച്ചിട്ടില്ല.

കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ എണ്ണം കുറവാണെന്ന് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ മൂന്നാം തരംഗത്തില്‍ കുട്ടികളെയാണ് കാര്യമായി രോഗം ബാധിക്കാന്‍ പോകുന്നതെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...