ന്യൂഡല്‍ഹി : രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,806 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. മൂന്ന് ദിവസത്തിന് ശേഷമാണ് പ്രതിദിന കണക്ക് നാല്‍പ്പതിനായിരത്തിന് മുകളിലേക്ക് ഉയരുന്നത്. 581 മരണം കൂടി കേന്ദ്ര ആരോഗ്യമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
4,32,041 പേരാണ് ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സിയിലുള്ളതെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 3,01,43,850 പേര്‍ ഇതുവരെ രോഗമുക്തി നേടി. സര്‍ക്കാര്‍ കണക്കനുസരിച്ച് 4,11,989 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് വാക്സിനേഷന്‍ പദ്ധതി പുരോഗമിക്കുകയാണ്. ഇതുവരെ 39,13,40,491 ഡോസ് വാക്സീന്‍ നല്‍കി.