മിടുക്കരായ ഇന്ത്യക്കാര്‍ യു.എസ് ഉപേക്ഷിച്ച് കാനഡയിലേക്ക് ; മുന്നറിയിപ്പുമായി വിദഗ്ധര്‍

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടന്‍ : അമേരിക്കയിലെ കാലഹരണപ്പെട്ട എച്ച് -1 ബി വീസാ നയം മൂലം തൊഴില്‍ വൈദഗ്ധ്യമുള്ള ഇന്ത്യന്‍ യുവാക്കള്‍ കൂടതലായി കാനഡയിലേക്ക് ആകര്‍ഷിക്കപ്പെടുന്നുവെന്ന് യുഎസ് ഇമിഗ്രേഷന്‍, പോളിസി വിദഗ്ധരുടെ മുന്നറിയിപ്പ്. അമേരിക്കന്‍ ജനപ്രതിനിധികള്‍ക്കു മുന്നിലാണ് എച്ച് -1 ബി വീസാ നയത്തിന്റെ പ്രശ്‌നങ്ങള്‍ വിദഗ്ധര്‍ അവതരിപ്പിച്ചത്. യുഎസില്‍നിന്ന് തൊഴില്‍ വൈദഗ്ധ്യമുള്ള ഇന്ത്യക്കാര്‍ കാനഡയിലേക്ക് ഒഴുകുന്നതു തടയാന്‍ യുഎസ് കോണ്‍ഗ്രസ് സത്വര നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

എത്രയും പെട്ടെന്ന് നടപടി ഉണ്ടായില്ലെങ്കില്‍ തൊഴില്‍ വൈദഗ്ധ്യമുള്ളവരുടെ ദൗര്‍ലഭ്യം നേരിടേണ്ടിവരുമെന്ന് നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ അമേരിക്കന്‍ പോളിസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്റ്റുവര്‍ട്ട് ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. ഗ്രീന്‍ കാര്‍ഡിനു വേണ്ടി ലക്ഷക്കണക്കിന് ആളുകള്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയിലേക്കാണു കാര്യങ്ങള്‍ നീങ്ങുന്നതെന്ന് ഹൗസ് ജുഡീഷ്യറി കമ്മിറ്റി മുമ്പാകെ ആന്‍ഡേഴ്‌സണ്‍ അറിയിച്ചു. തൊഴില്‍ വൈദഗ്ധ്യമുള്ള വിദേശ പൗരന്മാരും വിദ്യാര്‍ഥികളും ഇപ്പോള്‍ അമേരിക്കയേക്കാള്‍ കാനഡയാണു പരിഗണിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എച്ച് -1 ബി വീസയില്‍ അമേരിക്കയില്‍ ജോലി ചെയ്യുന്നവര്‍ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളും മറ്റുമാണ് ഇതിനു കാരണം. സ്ഥിരതാമസത്തിനു അനുമതി ലഭിക്കുന്നതില്‍ കാനഡയിലെ നടപടികള്‍ താരതമ്യേന എളുപ്പമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറേവര്‍ഷങ്ങളായി അമേരിക്കയില്‍ പഠിക്കാനെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 25 ശതമാനത്തോളം ഇടിവുണ്ടായി. അതേസമയം കാനഡ സര്‍വകലാശാലകളില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം 2016ലെ 76,075ല്‍ നിന്നും 2018ല്‍ 1,72,625 ആയി വര്‍ധിച്ചു. കാനഡയിലെ കുടിയേറ്റ നയം അമേരിക്കയിലേതിനേക്കാള്‍ മെച്ചപ്പെട്ടതാണെന്നും ആന്‍ഡേഴ്‌സണ്‍ ചൂണ്ടിക്കാട്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...