24 മണിക്കൂറിനിടെ 4,01,522 പേര്‍ക്ക രോ​ഗം ; മരിച്ചത് 4187 പേര്‍ ; ഏറ്റവും ഉയര്‍ന്ന നിരക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്നും രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം നാലു ലക്ഷത്തിനു മുകളിലാണ്. 24 മണിക്കൂറിനിടെ 4,01,522 പേര്‍ക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. 4187 പേര്‍ കൊവിഡ് ബാധിച്ച്‌ മരിക്കുകയും ചെയ്തു. ഇതുവരെയുള്ളതിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണനിരക്കാണിത്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് കൊവിഡ് കേസുകളുടെ എണ്ണം നാല് ലക്ഷത്തിനു മുകളില്‍ എത്തിയിരിക്കുന്നത്.

ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 2,1893120 ആയി ഉയര്‍ന്നു. രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷമായതോടെ കേരളം ഉള്‍പ്പടെ പതിനൊന്നില്‍ അധികം സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഡല്‍ഹി, ഹരിയാന , ബിഹാര്‍ , യുപി, ഒഡീഷ , രാജസ്ഥാന്‍, കര്‍ണാടക, ഝാര്‍ഖണ്ഡ് , ഛത്തീസ്ഗഡ് , ​ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുപുറമേ പത്തോളം സംസ്ഥാനങ്ങളില്‍ രാത്രികാല, വാരാന്ത്യ കര്‍ഫ്യൂവും നിലനില്‍ക്കുന്നുണ്ട്.

കര്‍ണാടകയില്‍ 48,781 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഉത്തര്‍പ്രദേശില്‍ 28,076 പേര്‍ക്കും തമിഴ്നാട്ടില്‍ 26465 പേരും രോ​ഗബാധിതരായി. മഹാരാഷ്ട്രയില്‍ മാറ്റമില്ലാതെ കോവിഡ് വ്യാപനം തടരുന്നു. പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഇന്നും അര ലക്ഷത്തിന് മുകളില്‍. 54,022 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...