രാജ്യത്ത് 38,634 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു ; ആകെ കൊവിഡ് രോഗബാധിതരുടെ എണ്ണം 31895358 ആയി വര്‍ധിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് 38,634 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗബാധിതരുടെ എണ്ണം 31895358 ആയി വര്‍ധിച്ചു. 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 317 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ആകെ മരണങ്ങള്‍ 427371 ആയി.

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം രാവിലെ 8 മണിക്ക് പുറത്തുവിട്ട പ്രതിദിന വാര്‍ത്താ ബുള്ളറ്റിനനുസരിച്ച്‌ നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി 412153 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. രാജ്യത്തെ കൊവിഡ് രോഗമുക്തിനിരക്ക് 1.30 ശതമാനമാണ്. കഴിഞ്ഞ ദിവസത്തേക്കാള്‍ സജീവരോഗികളുടെ എണ്ണത്തില്‍ 2006 പേരുടെ കുറവുണ്ട്. ഇതുവരെ 31055861 പേര്‍ രോഗമുക്തരായി. മരണനിരക്ക് 1.34 ശതമാനം രേഖപ്പെടുത്തി. ഇതുവരെ രാജ്യത്ത് 495.3 ദശലക്ഷം വാക്‌സിനാണ് വിതരണം ചെയ്തത്.

23 ദശലക്ഷം ഡോസുകള്‍ വിവിധ ആശുപത്രികളിലും സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ആരോഗ്യകേന്ദ്രങ്ങളില്‍ അവശേഷിക്കുന്നുണ്ട്. കൂടുതല്‍ വാക്‌സിന്‍ വിതരണം നടക്കുന്നതോടെ കൊവിഡ് പ്രതിരോധം കാര്യക്ഷമമാക്കി മാറ്റാനാവുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രതീക്ഷ. അതിനുവേണ്ടി പ്രതിദിന കൊവിഡ് വാക്‌സിന്‍ ഉല്‍പ്പാദനം അന്‍പത് ലക്ഷമായി മാറ്റണമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യസഹമന്ത്രി ഡോ.ഭാരതി പ്രവീണ്‍ പവാര്‍ പറഞ്ഞു. ഇപ്പോഴത് 40 ദശലക്ഷമാണ്. നേരത്തെ 2.5 ദശലക്ഷമായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കണമെന്ന ചർച്ച ; മുന്നണി യോഗത്തിൽ എതിർപ്പ് അറിയിക്കാനൊരുങ്ങി കേരള കോൺഗ്രസ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു പുതിയ ജില്ലയായി മൂവാറ്റുപുഴയെ പരിഗണിക്കുന്നുണ്ടെന്ന്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...