ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 60 ലക്ഷവും പിന്നിട്ട് കുതിക്കുന്നു. ഇതുവരെ 6,073,348 പേര്‍ക്ക് കോവിഡ് ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ട് . 96,000ലേറെപ്പേര്‍ കോവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങി.
മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഡല്‍ഹി, പശ്ചിമബംഗാള്‍, ഒഡീഷ, തെലങ്കാന, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളാണ് കോവിഡ് വ്യാപന കണക്കില്‍ മുന്നില്‍ നില്ക്കുന്ന സംസ്ഥാനങ്ങള്‍ . 12ാം സ്ഥാനത്താണ് കേരളം ഉള്ളത് . രാജ്യത്ത് ആകെ 964,407 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത് . ഇതില്‍ 8,944 പേരുടെ നില അതീവ ഗുരുതരമാണ് . രാജ്യത്തെ കോവിഡ് ബാധിതരില്‍ 5,013,367 പേരാണ് ഇതുവരെ രോഗമുക്തി നേടിയത് .