ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 82,29,322 ആയി. 1,22,642 പേര്‍ക്ക് ജീവന്‍ നഷ്ടമായപ്പോള്‍ 75,42,905 പേര്‍ രോഗമുക്തി നേടി. 5,62,329 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന മഹാരാഷ്ട്രയില്‍ ഇതുവരെ 16,83,775 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 44,024 പേര്‍ മരിച്ചു. 15,14,079 പേര്‍ അസുഖത്തില്‍ നിന്ന് മോചനം നേടി.
കര്‍ണാടക (സ്ഥിരീകരിച്ചത്: 8,27,064), ആന്ധ്ര പ്രദേശ് (8,25,966), തമിഴ്‌നാട് (7,27,026), ഉത്തര്‍ പ്രദേശ് (4,83,832), കേരളം (4,40,131) എന്നിങ്ങനെയാണ് രോഗവ്യാപനം കൂടുതലുള്ള ഇതര സംസ്ഥാനങ്ങളിലെ കണക്ക്.