ഡല്‍ഹി : രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 91 ലക്ഷവും മരണം 1.34 ലക്ഷവും പിന്നിട്ടു. കഴിഞ്ഞ ദിവസം 44,059 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ ചികിത്സയിലുള്ളത് 4,43,486 പേരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ രോഗബാധിതരുടെ 4.85 ശതമാനമാണിത്.
തമിഴ്‌നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1642 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 17 പേരാണ് മരണപ്പെട്ടത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 7,71,619 ആയി. ആകെ മരണസംഖ്യ 11,622. നിലവില്‍ 12,245 പേരാണ് ചികിത്സയിലുള്ളത്.
കര്‍ണാടകയില്‍ 1509 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 24 മരണവും റിപ്പോര്‍ട്ട് ചെയ്തു. 1645 പേര്‍ രോഗമുക്തരായിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 8,74,555 ആയി. 8,38,150 പേര്‍ രോഗമുക്തരായിട്ടുണ്ട്. 11,678 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 4153 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 30 പേരാണ് മരണപ്പെട്ടത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 17,84,361 പേരായി. നിലവില്‍ 81,902 പേരാണ് ചികിത്സയിലുള്ളത്. 1654793 പേര്‍ ഇതുവരെ രോഗമുക്തി നേടി. 46,653 പേര്‍ ഇതുവരെ മരണപ്പെട്ടതായി സംസ്ഥാന ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.