ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധച്ചവരുടെ എണ്ണം 22,065 ആയി. 161 ദിവസമായി കൊവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്.
രാജ്യത്ത് ഇതുവരെ 99,06,165 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 354 പേര്‍ ഇന്നു മാത്രം മരണത്തിന് കീഴടങ്ങി. ഇതുവരെ കൊവിഡ് ബാധിച്ച് 1,43,709 പേരാണ് മരിച്ചത്.
രാജ്യത്ത് ഇതുവരെ 94,22,632 പേരാണ് കൊവിഡ് മുക്തരായത്. അതോടെ രോഗമുക്തിനിരക്ക് 95.12 ശതമാനമായി. കൊവിഡ് മരണനിരക്ക് 1.45 ശതമാനമാണ്. നിലവില്‍ രാജ്യത്ത് 3,39,820 പേരാണ് വിവിധ ആശുപത്രികളിലും ചികില്‍സാ കേന്ദ്രങ്ങളിലുമായി ചികില്‍സയിലുളളത്. ഇത് ഏകദേശം ആകെ രോഗബാധിതരുടെ 3.43 ശതമാനമാണ്.
അടുത്ത മാസം മുതല്‍ കൊവിഡ് വാക്‌സിനുകള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതിനുള്ള സജ്ജീകരണങ്ങളും ഒരുക്കുന്നുണ്ട്.