Friday, July 4, 2025 11:08 am

കോവിഡ് പ്രത്യേക കാലാവസ്ഥയില്‍ മാത്രം വരുന്ന രോഗമല്ലെന്ന് ലോകാരോഗ്യ സംഘടന

For full experience, Download our mobile application:
Get it on Google Play

ജനീവ : ഇന്‍ഫ്ളുവന്‍സ പോലെ പ്രത്യേക കാലാവസ്ഥാ സാഹചര്യത്തില്‍ മാത്രം വരുന്ന രോഗമല്ല കോവിഡ്-19 എന്ന് ലോകാരോഗ്യ സംഘടന. ജനീവയില്‍ ഒരു വെര്‍ച്വല്‍ മീറ്റിങ്ങില്‍ വെച്ച് ലോകാരോഗ്യസംഘടനാ ഉദ്യോഗസ്ഥ മാര്‍ഗരറ്റ് ഹാരിസ് ആണ് ഇക്കാര്യം അറിയിച്ചത്.
‘നാം മഹാമാരിയുടെ ആദ്യഘട്ടത്തിലാണ്. ഇത് ഒരു വലിയ തരംഗമായി മാറാന്‍ പോവുകയാണ്. അത് ചിലപ്പോള്‍ മുകളിലേക്കോ, താഴേക്കോ പോയേക്കാം. രോഗവ്യാപനം കുറയ്ക്കുക എന്നുള്ളതാണ് മികച്ച കാര്യം. കോവിഡിനെ അടിച്ചമര്‍ത്തേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. അമരിക്കയില്‍ വേനല്‍ക്കാലത്തും കേസുകളുടെ എണ്ണം കൂടിയത് മാര്‍ഗരറ്റ് ഹാരിസ് ചൂണ്ടിക്കാണിക്കുന്നു. അതിനാല്‍ ആളുകള്‍ കൂട്ടംകൂടുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ആളുകള്‍ ഇപ്പോഴും ഋതുക്കളേപ്പറ്റിയാണ് ചിന്തിക്കുന്നത്. നാമെല്ലാവരും മനസ്സിലാക്കേണ്ട ഒരു കാര്യം ഇത് ഒരു പുതിയ വൈറസാണ്. വളരെ വ്യത്യസ്തമായാണ് ഇത് പെരുമാറുന്നത് എന്നുളളതാണ്. വേനല്‍ക്കാലം നമുക്ക് ഒരു പ്രശ്നമാണ്. എന്നാല്‍ വൈറസ് എല്ലാ കാലാവസ്ഥകളും ഇഷ്ടപ്പെടുന്നതാണെന്നും മാര്‍ഗരറ്റ് ചൂണ്ടിക്കാട്ടി. ആളുകള്‍ കൂട്ടംകൂടുന്നതുമൂലം വൈറസ് വ്യാപനമുണ്ടാകുന്നത് കുറച്ചുകൊണ്ടുവരുന്നതിനുളള നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ശൈത്യകാലത്ത് ദക്ഷിണാര്‍ധഗോളത്തില്‍ സാധാരണ ഇന്‍ഫ്ളുവന്‍സ രോഗങ്ങള്‍പോലെ ഇത് വ്യാപിച്ചേക്കാമെന്ന ആശങ്കയും അവര്‍ പങ്കുവെച്ചു. സംഘടന ഇത് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മങ്ങാരം ഗവ.യു പി സ്കൂളില്‍ പുതിയ പുസ്തകങ്ങളുടെ പ്രദർശനം നടത്തി

0
പന്തളം : മങ്ങാരം ഗവ.യു പി സ്കൂളിലെ വായനമാസാചാരണത്തിൻ്റെ ഭാഗമായി...

ആരോ​ഗ്യമന്ത്രിക്ക് സുരക്ഷ വർധിപ്പിച്ച് പോലീസ്

0
തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളേജ് തകർന്നുവീണ് യുവതി മരിച്ച സംഭവത്തിൽ...

കോട്ടയം മെഡിക്കൽ കോളജിലെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം വൈകിപ്പിച്ചത് മനപൂർവ്വം : ചാണ്ടി ഉമ്മൻ...

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളജിലെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം വൈകിപ്പിച്ചത്...