സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി ; മരിച്ചത് തേഞ്ഞിപ്പാലം സ്വദേശി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. മലപ്പുറം, തേഞ്ഞിപ്പാലം സ്വദേശി കുട്ടി ഹസ്സൻ ആണ് മരിച്ചത്. 67 വയസായിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജിൽ വെച്ചാണ് മരണം. ഇതോടെ ആകെ കോവിഡ് മരണം 67 ആയി. കോവിഡ് ബാധിച്ച് മലപ്പുറത്ത് ഇതുവരെ മരിച്ചത് 10 പേരാണ്. ഇന്ന് രാവിലെ 9.40നാണ് മരണം സംഭവിച്ചത്.

ഈ മാസം 25ാം തീയതി മുതല്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു കുട്ടിഹസ്സന്‍. 24 ന് ഛര്‍ദ്ദിയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോടുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നേടിയിരുന്നു. നേരത്തെ ഇദ്ദേഹത്തിന്‍റെ മകന് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ കുട്ടി ഹസ്സനെയും പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. ഈ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പ്രമേഹവും ഹൃദ്രോഗവും അലട്ടിയിരുന്ന കുട്ടി ഹസ്സന്‍ 2002 മുതല്‍ വിവിധ രോഗങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...