കോവിഡ് ചികിത്സാകേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന ആശുപത്രിസാമഗ്രികൾ നഷ്ടമായതായി സ്ഥാപന ഉടമയുടെ പരാതി

For full experience, Download our mobile application:
Get it on Google Play

ഇരവിപേരൂർ : പഞ്ചായത്തിന് വിട്ടുകൊടുത്ത കോവിഡ് ചികിത്സാകേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന ആശുപത്രിസാമഗ്രികൾ നഷ്ടമായതായി സ്ഥാപന ഉടമയുടെ പരാതി. ഇരവിപേരൂരിൽ ആദ്യമായി കോവിഡ് ചികിത്സയ്ക്ക് സ്വമേധയാ നൽകിയ കൊട്ടയ്ക്കാട്ട് ആശുപത്രിയിലെ നാല്പതോളം കട്ടിലുകളുൾപ്പെടെയുള്ള സാധനങ്ങളാണ് നഷ്ടപ്പെട്ടത്.

അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലെ മൂന്നു മുറികൾ ഒഴികെ മറ്റുള്ള കെട്ടിടങ്ങളെല്ലാം കോവിഡ് ചികിത്സാകേന്ദ്രത്തിനായി കൊടുത്തിരുന്നു. ആശുപത്രി ഉപകരണങ്ങളുൾപ്പെടെ എല്ലാം നൽകി. അധികംവന്ന ഉപയോഗിക്കാനാകുന്ന കട്ടിൽ, വിലകൂടിയ കിടക്കകൾ, തലയിണ, മേശ തുടങ്ങിയവ അടച്ചുപൂട്ടി മറ്റൊരു മുറിയിലാണ് വെച്ചിരുന്നത്. എന്നാൽ കഴിഞ്ഞ 19-ന് മുറികളുടെ പൂട്ടുപൊളിച്ച് ഇവയെല്ലാം മറ്റൊരു കോവിഡ് ആശുപത്രിയായ യാഹിർ കൺവെൻഷൻ സെന്ററിലേക്ക് കടത്തുകയാണുണ്ടായതെന്ന് ആശുപത്രി ഉടമ ആരോപിച്ചു.

തിരുവല്ല ആർ.ഡി.ഒ., കളക്ടർ എന്നിവർ ഇടപെട്ടതിനെ തുടർന്നാണ്‌ ആശുപത്രി വിട്ടുകൊടുത്തത്. അതിനാൽ കളക്ടറെ 22-ന് നേരിൽ കണ്ട് വിവരം ധരിപ്പിച്ചു. യാഹിറിലെ പരിശോധനാ സെന്ററിലേക്ക് കഴിഞ്ഞയാഴ്ച പഞ്ചായത്ത് ഭരണസമിതി ബെഡ് ചലഞ്ച് നടത്തിയിരുന്നു. ഡി.വൈ.എഫ്.െഎ.യുടെ നേതൃത്വത്തിൽ കട്ടിൽ സംഭാവന ചെയ്തെന്ന് ഒൗദ്യോഗികമായി അറിയിക്കുകയും ചെയ്തു. യാഹിറിലേക്ക് വേണ്ടുന്ന കട്ടിലും അനുബന്ധ ഉപകരണങ്ങളും സംഭാവനയിലൂടെ സമാഹരിച്ചതാണെന്ന പഞ്ചായത്തിന്റെ അറിയിപ്പും ഇതോടെ വിവാദമായി

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...