കുടുംബവഴക്കില്‍ മധ്യസ്ഥനായി വന്നു – രണ്ടു കുടുംബങ്ങള്‍ക്കും കോവിഡ് സമ്മാനിച്ചു ; കടമ്പനാട് സ്ഥിതി ഗുരുതരം – രണ്ടു ട്യൂഷന്‍ സെന്ററുകളിലെ15 പേര്‍ക്ക് കോവിഡ്

For full experience, Download our mobile application:
Get it on Google Play

കടമ്പനാട് : രണ്ടു കുടുംബങ്ങള്‍ തമ്മില്‍ വഴക്കുണ്ടായപ്പോള്‍ മധ്യസ്ഥം വഹിക്കാനെത്തിയ വ്യക്തിയില്‍ നിന്നും അഞ്ചു പേര്‍ക്ക് കോവിഡ് പകര്‍ന്നു. കൂടാതെ നിബന്ധനകള്‍ മറികടന്ന് പ്രവര്‍ത്തിച്ച രണ്ട് ട്യൂഷന്‍ സെന്ററുകള്‍ മുഖേന 15 പേര്‍ക്കും കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചു.

കടമ്പനാട് രണ്ടു കുടുംബങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തപ്പോള്‍ അതു പരിഹരിക്കാനായി തിരുവനന്തപുരത്ത് നിന്ന് എത്തിയ വ്യക്തിക്ക്  കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് സ്രവ പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.  ഇതോടെ വഴക്കുണ്ടായ കുടുംബങ്ങളിലെ അംഗങ്ങള്‍ക്കും പരിശോധന നടത്തിയതോടെ ഇവരില്‍ അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

കടമ്പനാടും കുളനടയിലും ശാരീരിക അകലവും കോവിഡ് നിയന്ത്രണങ്ങളും പാലിക്കാതെ നടത്തിയ രണ്ടു ട്യൂഷന്‍ സെന്ററുകള്‍ മുഖേന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 15 പേര്‍ക്കാണു കഴിഞ്ഞ ദിവസങ്ങളിലായി രോഗം സ്ഥിരീകരിച്ചത്. ട്യൂഷന്‍ നടത്തുന്ന രണ്ടു പേരുടെയും കുടുംബങ്ങളിലെ അംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
സംസ്ഥാന സര്‍ക്കാരും ആരോഗ്യ വകുപ്പും ഉള്‍പ്പെടെ നല്‍കുന്ന നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും അവഗണിക്കുന്നത് രോഗ വ്യാപനം കൂടുതലാകാന്‍ ഇടയാക്കുന്നതിന്റെ നേര്‍സാക്ഷ്യമാണിത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...