കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കോന്നിയില്‍ കൺട്രോൾ റൂം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ  നേതൃത്വത്തിൽ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ  കീഴിലുള്ള ഏഴ് പഞ്ചായത്തുകളിലെ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന്റെ  ഭാഗമായാണ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചത്.

കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ  ഏഴ് പഞ്ചായത്തുകളിലും കമ്യൂണിറ്റി കിച്ചണും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. കമ്യൂണിറ്റി കിച്ചണിന്റെ  പ്രവർത്തനഫലമായി അരുവാപ്പുലം പഞ്ചായത്തിൽ 42 പേർക്കും കോന്നിയിൽ 22, വള്ളിക്കോട് 32, പ്രമാടം 52, തണ്ണിത്തോട് 25, മലയാലപ്പുഴ 10, മൈലപ്ര 13 പേർക്കും ഭക്ഷണം വിതരണം ചെയ്യുന്നതിന് കഴിഞ്ഞിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് കോന്നി താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ടാൽ സേവനം ലഭ്യമാകുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ബ്ലോക്ക് പഞ്ചായത്ത് കൺട്രോൾ റൂമുമായി ബന്ധപ്പെടേണ്ട നമ്പർ – 0468 2333661. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി കെ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എം രജനി, തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എം വി അംമ്പിളി, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  റോബിൻ പീറ്റർ, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ലിസിമോൾ ജോസഫ്, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സുനിൽ വർഗീസ് ആന്റണി തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് മൂന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാർ ചേർന്ന സബ്ബ് കമ്മറ്റിയെയും തിരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...