കവരത്തി : കൊവിഡിനെ തുടര്‍ന്ന് ലക്ഷദ്വീപിലും രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്തി. രാത്രി 10 മുതല്‍ രാവിലെ ഏഴ് വരെയാണ് കര്‍ഫ്യു. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമേ ദ്വീപിലേക്കു പ്രവേശനമുള്ളു. ദ്വീപിലെത്തുന്നവര്‍ ഏഴ് ദിവസം ക്വാറന്റയിനില്‍ കഴിയണമെന്നും നിര്‍ദേശമുണ്ട്
നിലവില്‍ 280 പേര്‍ക്കാണ് ലക്ഷദ്വീപില്‍ രോഗം സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ പേര്‍ പൊസീറ്റിവായത് ആന്ത്രോത്ത് ദ്വീപിലാണ്, 159 പേര്‍. കവരത്തിയില്‍ 48 പേര്‍ക്കും കല്‍പേനിയില്‍ 42 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്