കോവിഡ് വ്യാപനം രൂക്ഷമായ ജില്ലകളില്‍ ജനങ്ങള്‍ മാസ്‌ക് ധരിക്കുന്നുണ്ടോയെന്നു ഡ്രോണ്‍ ഉപയോഗിച്ചു നിരീക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

For full experience, Download our mobile application:
Get it on Google Play

പ്രയാഗ്‌രാജ് (യുപി): കോവിഡ് വ്യാപനം രൂക്ഷമായ ജില്ലകളില്‍ ജനങ്ങള്‍ മാസ്‌ക് ധരിക്കുന്നുണ്ടോയെന്നു ഡ്രോണ്‍ ഉപയോഗിച്ചു നിരീക്ഷിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം. വൈറസ് വ്യാപനം രൂക്ഷമായ ആറു ജില്ലകളില്‍ കര്‍ശന നിരീക്ഷണ നടപടികള്‍ കൈക്കൊള്ളാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

തിരക്കേറിയ മേഖലകളില്‍ എല്ലാ ദിവസവും ഇരുപത്തിനാലു മണിക്കൂറും ഡ്രോണ്‍ നിരീക്ഷണം വേണം. മാസ്‌ക് ധരിക്കുന്നത് ഉള്‍പ്പെടെ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തണം- ജസ്റ്റിസുമാരായ സിദ്ധാര്‍ഥ് വര്‍മ, അജിത് കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

ലക്‌നൗ, ഘാസിയാബാദ്, മീററ്റ്, കാണ്‍പുര്‍, പ്രയാഗ് രാജ്, ഗൗതം ബുദ്ധ് നഗര്‍ എന്നീ ജില്ലകളില്‍ മുപ്പതു ദിവസം കൂടി കര്‍ശന നിരീക്ഷണം വേണമെന്ന് കോടതി അഭിപ്രായപ്പെട്ടു. വഴിയോരത്ത് ഭക്ഷ്യവസ്തു വില്പനയ്ക്കുള്ള നിയന്ത്രണം ആറാഴ്ച തുടരണമെന്നും കോടതി നിര്‍ദേശിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമ ബംഗാളിലെ സാഹചര്യം നിരീക്ഷിച്ച് ബിജെപി നേതൃത്വം ; തൃണമൂൽ വിമതരെ പാർട്ടിയിലേക്ക് ക്ഷണിക്കില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി നിരീക്ഷിച്ച് ബിജെപി...

ദില്ലി തീപിടുത്തം : വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ

0
ദില്ലി: ദില്ലിയിലെ ഹോട്ടലിലെ തീപിടിത്തത്തിൽ വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ....

ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം ; പത്ത് രോഗികൾ മരിച്ചെന്ന് റിപ്പോർട്ട്

0
പട്‌ന: ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം ഉണ്ടായി. അപകടത്തിൽ 10 രോഗികൾ...

ഓപ്പറേഷന്‍ തൂഫാന്‍ ; അറസ്റ്റിലായത് 137 പേര്‍

0
തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരിവ്യാപനത്തിനെതിരായ സര്‍ക്കാരിന്റെ ഓപ്പറേഷന്‍ തൂഫാനില്‍ നടന്നത് വ്യാപക തിരച്ചില്‍....