കോവിഡ് ; തമിഴ്‌നാട്ടിലും പുതുച്ചേരിയിലും പൊതുയിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: കോവിഡ് ബാധ പടരുന്ന പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിലെ വിവിധ ജില്ലകളില്‍ പൊതുയിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമാണ് പൊതുയിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയത്. തിയേറ്ററുകള്‍, ഷോപ്പിങ് മാളുകള്‍ തുടങ്ങിയ തിരക്കേറിയ കേന്ദ്രങ്ങളില്‍ മാസ്‌ക്ക് ധരിക്കണമെന്ന് തമിഴ്‌നാട് പൊതുജനക്ഷേമ വകുപ്പ് ഡയറക്ടര്‍ സെല്‍വ വിനായക് പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

അതേസമയം രാജ്യ തലസ്ഥാനത്ത് കോവിഡ് ഉയരുകയാണ്. ഡല്‍ഹിയില്‍ തിങ്കളാഴ്ച 293 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പോസിറ്റിവിറ്റി നിരക്ക് 18.53 ശതമാനമായി ഉയര്‍ന്നു. പരിശോധിച്ചവരില്‍ അഞ്ചില്‍ ഒരാള്‍ പോസിറ്റീവ് ആണെന്ന് ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിനിടെ രണ്ട് കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ആഴ്ചയിലെ അപേക്ഷിച്ച് കണക്കുകള്‍ ഉയരുകയാണ്. തലസ്ഥാനത്തെ കോവിഡ് കേസുകളുടെ വര്‍ധന സര്‍ക്കാര്‍ നിരീക്ഷിക്കുകയാണെന്നും ഏതു സാഹചര്യവും നേരിടാന്‍ തയാറാണെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുകുമാര കുറുപ്പിനെ കണ്ടെത്താനുള്ള നീക്കം വീണ്ടും സജീവം; ബ്രൂണൈയിലെ പ്രവാസിയെക്കുറിച്ച് അന്വേഷിക്കാൻ രമേശ് ചെന്നിത്തലയുടെ...

0
തിരുവനന്തപുരം: ബ്രൂണൈയില്‍ സുകുമാര കുറുപ്പിന്റെ രൂപസാദൃശ്യമുള്ള വയോധികനെ കണ്ടെത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ...

ഡ്രൈവർമാർക്ക് മറാത്തി ഭാഷാ പരിജ്ഞാനം നിർബന്ധം; പഠനത്തിനായി ഒരു വർഷത്തെ സാവകാശം അനുവദിച്ച് ദേവേന്ദ്ര...

0
മുംബൈ: മഹാരാഷ്ട്രയിലെ ഓട്ടോ - കാബ് ഡ്രൈവര്‍മാര്‍ക്ക് മറാത്തി പഠിക്കാന്‍ ഒരു...

ഇരുപത്തിരണ്ടായിരം കോടിയുടെ കടം വീട്ടാൻ നൽകേണ്ടത് ആറര കോടി മാത്രം ; മുൻ ബി.ജെ.പി...

0
ന്യൂഡല്‍ഹി: ബിജെപി മുന്‍ എംപി സുഭാഷ് ചന്ദ്രയ്ക്ക് ദേശീയ കമ്പനി നിയമ...

വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം

0
വടകര: വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം....