കോവിഡ് ബാധ പുരുഷന്മാരുടെ പ്രത്യുത്പാദന ശേഷിയെ ബാധിച്ചേക്കാമെന്ന്‌ പഠനം

For full experience, Download our mobile application:
Get it on Google Play

പാരിസ് : പുരുഷന്മാരിലെ കോവിഡ് ബാധ ബീജത്തിന്റെ ആരോഗ്യത്തേയും പ്രത്യുത്പാദന ശേഷിയേയും ബാധിക്കുമെന്ന് പഠനം. ജര്‍മനിയിലെ ജസ്റ്റസ് ലീബിഗ് സര്‍വകലാശാലയാണ് പരീക്ഷണ-നിരീക്ഷണ ഫലങ്ങളെ അടിസ്ഥാനപ്പെടുത്തി പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബീജങ്ങള്‍ നശിച്ചുപോവുക, ബീജത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ഓക്‌സിഡേറ്റീവ് സ്‌ട്രെസ് വര്‍ധിക്കുക, നീര്‍വീക്കം കൂട്ടുക തുടങ്ങിയ പ്രശ്‌നങ്ങള്‍ കോവിഡ് ബാധമൂലം ഉണ്ടായേക്കാം. ഇത് പുരുഷന്മാരുടെ പ്രത്യുത്പാദനശേഷിയെ ബാധിക്കുമെന്നാണ് പഠനം പറയുന്നത്. എന്നാല്‍ പ്രത്യുത്പാദന ശേഷിയെ ബാധിക്കാന്‍ കൊറോണ വൈറസിന്റെ കഴിവ് എത്രത്തോളമാണെന്ന് വ്യക്തമല്ലെന്നും പഠനം പറയുന്നു.

84 പുരുഷന്മാരില്‍ 60 ദിവസം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായതെന്നും പഠനം പറയുന്നു. കോവിഡ് ബാധിച്ച 84 പേരേയും കോവിഡ് ബാധിതരല്ലാത്ത 105 പേരേയും ചേര്‍ത്താണ് പഠനം നടത്തിയത്. കൊറോണ വൈറസ് ബീജത്തിലുണ്ടാക്കുന്ന ആഘാതം പ്രത്യുത്പാദനശേഷിയേയും ബീജത്തിന്റെ ഗുണനിലവാരത്തേയും ബാധിക്കുമെന്ന് വ്യക്തമായതായി പഠനത്തിന് നേതൃത്വം നല്‍കിയ ബെഹ്‌സാത് ഹജിസദേഹ് മലേകി പറഞ്ഞു. കോവിഡ് ബാധ പുരുഷന്മാരിലെ പ്രത്യുത്പാദന ഹോര്‍മോണുകളേയും ബീജത്തിന്റെ വളര്‍ച്ചയേയും അവയവങ്ങളേയും ബാധിക്കുമെന്ന പഠനങ്ങള്‍ നേരത്തേയും പുറത്തുവന്നിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...