മുംബൈ : മുംബൈയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 136 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ നഗരത്തിലെ ആകെ കോവിഡ് മരണം 3559 ആയി. പുതുതായി 1197 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ നഗരത്തിലെ രോഗബാധിതരുടെ എണ്ണം 65265 ആയി ഉയര്‍ന്നു.
കോവിഡ് ബാധിച്ച് ഒരു പോലീസുകാരന്‍ കൂടി മരിച്ചു. സംസ്ഥാനത്ത് ഇതുവരെ മരിച്ചത് 46 പോലീസുകാര്‍ ആണ്. 2349 പോലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വിവിധ ചികിത്സാകേന്ദ്രങ്ങളില്‍ നിലവില്‍ 34% കിടക്കള്‍ ഒഴിവുണ്ട്. ധാരാവിയില്‍ ഇന്നലെ രോഗം ബാധിച്ചത് 7 പേര്‍ക്ക് മാത്രമാണ്. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 3,827 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഒറ്റ ദിവസം ഇത്രയധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയുന്നത് ആദ്യമായാണ്. മഹാരാഷ്ട്രയില്‍ ഇതുവരെയുള്ള കോവിഡ് ബാധിതരുടെ എണ്ണം 1, 24, 334 ആയി.