ജഡ്ജിയടക്കം ക്വാറന്റൈനില്‍ ; കേരള ഹൈക്കോടതി അടച്ചേക്കും ; ഭരണനിര്‍വ്വഹണ വിഭാഗം ഇന്ന് യോഗം ചേരും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കളമശേരിയില്‍ പോലീസ് ഉദ്യോഗസ്ഥന് കൊറോണ സ്ഥിരീകരിച്ചതോടെ ജഡ്ജിയടക്കം ക്വാറന്റൈനിലായ സാഹചര്യത്തില്‍ ഹൈക്കോടതി അടയ്ക്കുന്നത് സംബന്ധിച്ച യോഗം ഇന്ന്. ഹൈക്കോടതിയിലെ ഭരണ നിര്‍വ്വഹണ വിഭാഗമാണ് യോഗം ചേരുന്നത്. കൊറോണ സ്ഥിരീകരിച്ച പോലിസ് ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയിലെത്തിയതിനെ തുടര്‍ന്നാണ് ജസ്റ്റിസ് സുനില്‍ തോമസ് അടക്കമുള്ളവര്‍ ക്വാറന്റൈനില്‍ പോയത്.

ഈ സാഹചര്യത്തില്‍ ഹൈക്കോടതി അടച്ചിടണമെന്ന ആവശ്യവുമായി അഭിഭാഷക അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. ചീഫ് ജസ്റ്റിസിന് ഇക്കാര്യം ആവശ്യപ്പെട്ട് അഭിഭാഷക അസോസിയേഷന്‍ കത്ത് നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് ഹൈക്കോടതി ഭരണ നിര്‍വഹണ വിഭാഗം യോഗം ചേരാന്‍ തീരുമാനിച്ചത്. നാളെ കോടതി സാധാരണഗതിയില്‍ പ്രവര്‍ത്തന ദിവസമായതിനാലാണ് അവധി ദിനമായ ഇന്ന് യോഗം ചേരുന്നത്.

കൊറോണ സ്ഥിരീകരിച്ച പോലീസ് ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തുകയും പോലീസ് ഉദ്യോഗസ്ഥന്‍ കൊണ്ടു വന്ന രേഖകള്‍ ജഡ്ജി പരിശോധിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ജഡ്ജി ക്വാറന്റെയ്‌നില്‍ പോകാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചത്. അതേസമയം വിജലന്‍സ് ഓഫീസിലും പോലീസ് ഉദ്യോഗസ്ഥന്‍ സന്ദര്‍ശനം നടത്തിയിരുന്നു. വിജിലന്‍സ് പ്രോസിക്യൂട്ടര്‍ രാജേഷ് അടക്കമുള്ളവരും നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് പോലീസ് ഉദ്യോഗസ്ഥന് രോഗബാധ സ്ഥിരീകരിക്കുന്നത്. വ്യാഴാഴ്ച്ച കൊറോണ സ്ഥിരീകരിച്ച പോലീസ് ഉദ്യോഗസ്ഥനില്‍ നിന്നാണ് ഇദ്ദേഹത്തിന് രോഗബാധ ഉണ്ടായിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എംഎൽഎ കെയർ ; റാന്നിയില്‍ 8,000 കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി: പ്രളയത്തിന്റെ കെടുതികൾ നേരിടുന്ന റാന്നിയിലെ ജനങ്ങൾക്കും പ്രയാസമനുഭവിക്കുന്ന സാധാരണക്കാർക്കും 8000...

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...

പുത്തന്‍ ഹൈപ്പര്‍സോണിക് ആയുധവുമായി ചൈന

0
ബെയ്ജിങ്: ആയിരം മൈലുകള്‍ താണ്ടി ശത്രുക്കളുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന...