ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിര്‍ദേശം ഒഴിവാക്കി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിര്‍ദേശം ഒഴിവാക്കി. രോഗ ലക്ഷണമുള്ളവര്‍ മാത്രം പരിശോധന നടത്തിയാല്‍ മതി. ജില്ലാ കളക്ടറാണ് നിര്‍ദ്ദേശം ഒഴിവാക്കിയത്. 25 വിവാഹങ്ങള്‍ മാത്രമേ നടത്താവൂ എന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്.

ഒരു ദിവസം വിവാഹ സംഘങ്ങള്‍ അടക്കം 2000 പേരെ ദര്‍ശനത്തിന് അനുവദിക്കും. എത്ര വിവാഹം വേണം, എത്ര പേര്‍ക്ക് ദര്‍ശനം നല്‍കണം എന്ന് ദേവസ്വത്തിന് തീരുമാനിക്കാം.

11 ദിവസം ക്ഷേത്ര പരിസരം അടച്ചിട്ടതിനു ശേഷം ചൊവ്വാഴ്ചയാണ് നിയന്ത്രണങ്ങള്‍ നീക്കി കളക്ടര്‍ ഉത്തരവിറക്കിയത്. ബുധനാഴ്ച ആ ഉത്തരവ് തിരുത്തി. ഭക്തര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും വിവാഹങ്ങള്‍ 25ല്‍ കൂടുതല്‍ പാടില്ലെന്നും നിബന്ധന വന്നു. നിബന്ധനകളില്‍ ഇളവു വരുത്തണം എന്നാവശ്യപ്പെട്ട് ദേവസ്വം കളക്ടര്‍ക്ക് കത്തു നല്‍കി. ഈ സാഹചര്യത്തിലാണ് ദര്‍ശനം പഴയപടി ആക്കിയത്.

ക്ഷേത്ര പരിസരത്തെ കച്ചവടക്കാര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോട് കൂടി വേണം കച്ചവടം ചെയ്യാന്‍. നിയന്ത്രണങ്ങള്‍ കാരണം ഇന്നലെ ദര്‍ശനത്തിന് ഇരുനൂറിലേറെ പേര്‍ മാത്രമാണ് എത്തിയത്. 12 വിവാഹങ്ങള്‍ ബുക്ക് ചെയ്തിരുന്നെങ്കിലും നാല് വിവാഹങ്ങളാണ് നടന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....