കൊച്ചി : കോവിഡ് നെഗറ്റീവായാലും 20 ശതമാനത്തോളം ആളുകളിലും രോഗലക്ഷണങ്ങള്‍ ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. ഇത്തരം രോഗലക്ഷണങ്ങള്‍ മൂന്നാഴ്ചമുതല്‍ ആറുമാസംവരെ നീണ്ടുനില്‍ക്കും. തലവേദന, ചുമ, നെഞ്ചില്‍ ഭാരം, ഗന്ധം നഷ്ടപ്പെടല്‍, വയറിളക്കം, ശബ്ദവ്യത്യാസം എന്നിവയാണ് ഈ രോഗലക്ഷണങ്ങള്‍.
ലോംഗ് കോവിഡ് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. കൂടുതല്‍ പേരിലും ക്ഷീണമാണ് കോവിഡിന് ശേഷം കാണുന്നത്. കോവിഡ് ബാധിച്ച് ആദ്യത്തെ അഞ്ചുദിവസങ്ങളില്‍ ശക്തമായ ചുമ, ശബ്ദവ്യത്യാസം, ശ്വാസംമുട്ടല്‍ തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ക്ക് ലോങ് കോവിഡ് വരാനുള്ള സാധ്യത കൂടുതലാണെന്നും വിലയിരുത്തുന്നു. കോവിഡ് നെഗറ്റീവായാലും രോഗികളെ നിശ്ചിത ഇടവേളകളില്‍ പരിശോധിക്കുന്ന സംവിധാനം ഉണ്ടാകുകയാണ് നല്ല മാര്‍ഗമെന്നും ഡോ. എന്‍.സുല്‍ഫി പറഞ്ഞു.