കൊല്ലങ്കോട് : പറമ്പിക്കുളത്ത് നീരിക്ഷണത്തിലിരുന്ന സ്ത്രീ മരിച്ചു. കച്ചിത്തോട് കോളനിയിലെ മണിവേലിന്റെ ഭാര്യ മാരിയമ്മ(65)യാണ് മരിച്ചത്. ശ്വാസം മുട്ടലിനെ തുടര്‍ന്നു ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
തമിഴ്നാട്ടിലെ അബ്രാംപാളയത്തില്‍ പോയി വന്ന ഇവരും മറ്റ് അഞ്ചു പേരും 3-ാം തീയതി മുതല്‍ പറമ്പിക്കുളം ഹോസ്റ്റലില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. കൊവിഡ് പരിശോധനകള്‍ക്കായി മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റി.