കാമുകനുമായി ചാറ്റ് ചെയ്യുകയാണെന്നു സംശയം : ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുത്തിരുന്ന ഭാര്യയെയും മകളെയും അച്ഛന്‍ മര്‍ദ്ദിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുകയായിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയും അമ്മയെയും അച്ഛന്‍ മര്‍ദ്ദിച്ച്‌ അവശരാക്കി. മദ്യപിച്ചെത്തിയ ശേഷമാണ് പിതാവ് മകളെയും ഭാര്യയും മര്‍ദ്ദിച്ചത്. ഇതിന് പിന്നാലെ മൊബൈല്‍ ഫോണും തകര്‍ക്കുകയായിരുന്നു. അമ്മ ഫോണില്‍ കാമുകനുമായി ചാറ്റ് ചെയ്യുകയാണെന്ന് ആരോപിച്ചാണ് പിതാവ് രണ്ട് പേരെയും മര്‍ദ്ദിച്ച്‌ അവശരാക്കിയത്.

ഓണ്‍ലൈന്‍ ക്ലാസാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് അമ്മയും മകളും ചേര്‍ന്ന് വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും ഇതൊന്നും കേള്‍ക്കാന്‍ മദ്യലഹരിയില്‍ പിതാവ് തയ്യാറായില്ല. ഇതോടെയാണ് പരാതിയുമായി ഭാര്യ പോലീസിനെ സമീപിച്ചത്. ഭാര്യയുടെ പരാതിയില്‍ മൂവാറ്റുപുഴ പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പുതിയ അധ്യയന വര്‍ഷാരംഭത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതോടെയാണ് പെണ്‍കുട്ടി അമ്മയുടെ മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ ആരംഭിച്ചത്.

മകള്‍ക്കൊപ്പം ഇരുന്ന് അമ്മയും ഓണ്‍ലൈന്‍ ക്ലാസ് കണ്ടുകൊണ്ടിരിക്കെ വീട്ടിലെത്തിയ അച്ഛനാണ് മദ്യലഹരിയില്‍ ഇവരെ ആക്രമിച്ച്‌ ഫോണും തകര്‍ത്തു കളഞ്ഞത്. ഫോണ്‍ വഴി ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയുമെന്ന് ഇയാള്‍ അറിഞ്ഞില്ലെന്നാണ് പോലീസ് നല്‍കുന്ന വിവരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഓണാഘോഷം ലഹരിമുക്തവും സമാധാനപരവുമാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

0
തിരുവനന്തപുരം: ഓണാഘോഷം ലഹരിമുക്തവും സമാധാനപരവുമാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...