പത്തനംതിട്ട: റാന്നിയില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. ഇടക്കുളം പുത്തന്‍ വീട്ടില്‍ സിനു ആണ് മരിച്ചത്. ഇദ്ദേഹം കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് വിവരം.
അബുദാബിയില്‍ നിന്നും കുടുംബസമേതം ജൂണ്‍ മുപ്പതിനാണ് ഇയാള്‍ നാട്ടിലെത്തിയത്. ഇദ്ദേഹത്തിന്റെ സ്രവ സാംപിള്‍ ശേഖരിച്ചതിനുശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.