തിരുവനന്തപുരം : വര്‍ക്കലയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് കുപ്രസിദ്ധ മോഷ്ടാവ് ചാടിപ്പോയി. നിരവധി മോഷണക്കേസുകളിലെ പ്രതികളായ അന്തര്‍സംസ്ഥാന മോഷ്ടാവ് കൊല്ലം പുത്തന്‍കുളം നന്ദുഭവനില്‍ ബാബു എന്ന തീവെട്ടി ബാബു (61)വാണ് രക്ഷപെട്ടത്.
കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് പ്രതികള്‍ രക്ഷപെടുന്നത് പതിവാകുകയാണ്. തിരുവനന്തന്തപുരം ജില്ലയിലെ റിമാന്‍ഡ് പ്രതികളെ പാര്‍പ്പിക്കുന്ന വര്‍ക്കല എസ് ആര്‍ ഡെന്റല്‍ കോളജില്‍ നിന്നാണ് പ്രതികള്‍ ചാടിപ്പോകുന്നത്.