നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് പിന്തുണ നല്‍കണം – ജില്ലാ മെഡിക്കല്‍ ഓഫീസര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വിദേശരാജ്യങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയില്‍ തിരികെയെത്തി നിരീക്ഷണത്തില്‍ കഴിയുന്നവരെ ഭയാശങ്കകളോടെ വീക്ഷിക്കുകയോ അവരെ ഒറ്റപ്പെടുത്തുകയോ ചെയ്യരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ അഭ്യര്‍ഥിച്ചു.

സമൂഹവ്യാപനം ഒഴിവാക്കുന്നതിനായി അവര്‍ ക്വാറന്റൈന്‍ കാലയളവ് വിജയകരമായി പൂര്‍ത്തീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതിനായി അവരുടെ കുടുംബാംഗങ്ങളും പൊതുസമൂഹവും അവര്‍ക്ക് പിന്തുണ നല്‍കണം. പുറത്തുനിന്നും വന്നവരില്‍ കുറച്ചു പേര്‍ക്ക് മാത്രമേ കോവിഡ് രോഗബാധയുള്ളൂ. അവരെ എല്ലാവരെയും പരിശോധക്കുന്നതിനും രോഗമുള്ളവര്‍ക്ക് മാനദണ്ഡമനുസരിച്ചുള്ള ചികിത്സ നല്‍കുന്നതിനുമുള്ള സംവിധാനങ്ങള്‍ ജില്ലയില്‍ സജ്ജമാണ്.

പുറത്തുനിന്നും എത്തിയവര്‍ ആരോഗ്യവകുപ്പിനെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും വിവരം അറിയിക്കുകയും മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ വരാതെ നിരീക്ഷണ കാലാവധി പൂര്‍ത്തീകരിക്കുകയും വേണം. മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, സോപ്പ് ഉപയോഗിച്ച് കൈകള്‍ ഇടക്കിടെ കഴുകുക തുടങ്ങിയ അടിസ്ഥാന പ്രതിരോധ മാര്‍ഗങ്ങള്‍ എല്ലാവരും പാലിക്കേണ്ടതാണെന്നും എല്ലാവരും ജാഗ്രതയോടെ പെരുമാറണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...