കോവിഡ് ഒമിക്രോണ്‍ വകഭേദം ബാധിച്ചാല്‍ മണവും രുചിയും നഷ്ടമാകില്ലേ?

For full experience, Download our mobile application:
Get it on Google Play

പനി, തലവേദന, അതിസാരം, ശ്വാസംമുട്ടല്‍ ഉള്‍പ്പെടെ പല ലക്ഷണങ്ങളും ഉണ്ടെങ്കിലും കോവിഡ് പിടിപെട്ടോ എന്ന് സാധാരണക്കാരന്‍ സംശയിച്ച് തുടങ്ങിയിരുന്നത് മണവും രുചിയും നഷ്ടപ്പെടുമ്പോഴായിരുന്നു. കാപ്പിപ്പൊടിയും പെര്‍ഫ്യൂം കുപ്പിയും ഒക്കെ മണത്തു നോക്കിയിട്ടും മണം കിട്ടുന്നില്ലെങ്കില്‍ കോവിഡ് എന്നുറപ്പിച്ച് പരിശോധനയ്ക്ക് വന്നിരുന്നവരാണ് നല്ലൊരു ശതമാനം പേരും. എന്നാല്‍ കൊറോണ വൈറസിന്‍റെ പുതിയ വകഭേദമായ ഒമിക്രോണ്‍ തിരിച്ചറിയാന്‍ ഈ രണ്ട് ക്ലാസിക് കോവിഡ് ലക്ഷണങ്ങള്‍ സഹായകമായേക്കില്ലെന്നാണ് ഇതിനകം പുറത്തു വന്ന വിവരം. ഒമിക്രോണ്‍ വകഭേദം ബാധിച്ചതിനെ തുടര്‍ന്നുണ്ടാകുന്ന രോഗലക്ഷണങ്ങള്‍ വളരെ ലഘുവാണെന്നും മണമോ രുചിയോ നഷ്ടപ്പെട്ടതായി ആരും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും പറയുന്നു. ഡെല്‍റ്റ വകഭേദം ബാധിച്ചവരില്‍ നിന്ന് വ്യത്യസ്തമായി ഒമിക്രോണ്‍ ബാധിച്ചവര്‍ക്ക് ശ്വാസതടസ്സമോ, ഓക്സിജന്‍ സപ്പോര്‍ട്ട് ആവശ്യമുള്ള അവസ്ഥയോ നിലവില്‍ ഇല്ലെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. നല്ലൊരു ശതമാനത്തിനും രോഗലക്ഷണങ്ങളില്ലാതെയാണ് ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചത്. ചിലര്‍ക്ക് തലവേദന, ശരീര വേദന, ജലദോഷം, ക്ഷീണം, പനി, ചുമ പോലുള്ള ലക്ഷണങ്ങള്‍ ഉണ്ടായി.

ഈ ഘട്ടത്തില്‍ കാണപ്പെടുന്ന ഒമിക്രോണ്‍ മൂലമുള്ള കോവിഡ് രോഗലക്ഷണങ്ങള്‍ പലതും സാധാരണ വൈറല്‍ പനിക്ക് സമാനമാണെന്ന് ദക്ഷിണാഫ്രിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ഡോ. ആന്‍ഗെലിക് കോട്സി പറയുന്നു. ആര്‍ക്കും രോഗസങ്കീര്‍ണതകള്‍ ഉണ്ടാകുകയോ ശസ്ത്രക്രിയ ആവശ്യമുള്ള നിലയിലേക്ക് കാര്യങ്ങള്‍ എത്തുകയോ ചെയ്തിട്ടില്ല. രോഗികളെ ഹോം ഐസോലേഷനില്‍ തന്നെ പരമാവധി ചികിത്സിക്കാനും കഴിയുന്നുണ്ടെന്ന് ഡോ. ആന്‍ഗെലിക് ചൂണ്ടിക്കാട്ടി. ഒമിക്രോണുമായി ബന്ധപ്പെട്ട് ഏറ്റവും പൊതുവായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗലക്ഷണം ഒന്നോ രണ്ടോ ദിവസം നീളുന്ന കടുത്ത ക്ഷീണമാണ്. തലവേദനയും ശരീരവേദനയും ഇതിനോടൊപ്പം ഉണ്ടാകുന്നതായും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. ദക്ഷിണാഫ്രിക്കയില്‍ ആദ്യം കണ്ടെത്തിയ B.1.1.529 എന്ന ഒമിക്രോണ്‍ വകഭേദം ഇന്ത്യയടക്കം നിരവധി രാജ്യങ്ങളിലേക്ക് പടര്‍ന്നിരുന്നു. ഇന്ത്യയില്‍ 32 കേസുകളാണ് ഒമിക്രോണ്‍ മൂലം റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഈ കേസുകളില്‍ ഭൂരിഭാഗവും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസ്; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ മർദിച്ച...

വടകര എം.ഡി.എം.എ കേസ് ; അധ്യാപികമാരെ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

0
കോഴിക്കോട്: വടകര എം.ഡി.എം.എ കേസിൽ അറസ്റ്റിലായ അധ്യാപികമാരെ ഒരുമിച്ച്‌ ചോദ്യം ചെയ്യാനായി...

കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല

0
ഡൽഹി: കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി...

ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി

0
ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക്...