പത്തനംതിട്ട ജില്ലയില്‍ ഗുരുതരമായ സാഹചര്യം ; ജില്ലാ മെഡിക്കല്‍ ഓഫീസര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഉറവിടം വ്യക്തമല്ലാത്ത രോഗപ്പകര്‍ച്ച റിപ്പോര്‍ട്ട് ചെയ്യുകയും രോഗവ്യാപനത്തില്‍ സങ്കീര്‍ണമായ സ്ഥിതി നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പരമാവധി ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍ ഷീജ അറിയിച്ചു. പ്രതിരോധ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതില്‍ പിഴവുണ്ടായാല്‍ അതീവ ഗുരുതരമായ സാഹചര്യം ഉണ്ടാകും.

അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ ജനങ്ങള്‍ വീടുവിട്ട് പുറത്തിറങ്ങാന്‍ പാടുള്ളൂ. മുതിര്‍ന്ന പൗരന്മാരും കുട്ടികളും പുറത്തിറങ്ങാന്‍ പാടില്ല. ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈകഴുകുന്നത് കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ എല്ലാവരും ശീലമാക്കണം. മാസ്‌ക്ക് ധരിക്കാതെ പുറത്തിറങ്ങരുത്. തെറ്റായി മാസ്‌ക്ക് ധരിക്കുന്നത് അത് ധരിക്കാതിരിക്കുന്നതിന് തുല്യമാണ്. സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കണം. വ്യാപാരസ്ഥാപനങ്ങള്‍, വാഹനങ്ങള്‍, പൊതു ഇടങ്ങള്‍ തുടങ്ങി എല്ലാ മേഖലകളിലും സമ്പര്‍ക്കം ഒഴിവാക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം. എല്ലാവരും ഒരുമിച്ചു നിന്ന് പ്രവര്‍ത്തിച്ചാല്‍ കോവിഡിനെതിരെ വിജയിക്കാന്‍ നമുക്ക് കഴിയുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷാ ചോർച്ച: 13 പ്രതികൾക്കെതിരെയുള്ള കുറ്റപത്രം സമർപ്പിച്ചു ; വിചാരണ നാളെ പ്രത്യേക...

0
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചക്കേസിൽ 13 പ്രതികൾക്കെതിരെ കുറ്റപത്രം...

​വൈറ്റ് ഫോസ്ഫറസ് ചോർച്ച ; ദക്ഷിണ കൊറിയയിലെ യു.എസ് വ്യോമത്താവളത്തിൽ അതീവ ജാഗ്രത

0
സിയോൾ: ദക്ഷിണ കൊറിയയിലെ യുഎസ് സൈനികത്താവളത്തിൽ രാസചോർച്ച. തലസ്ഥാനമായ സിയോളിന് സമീപത്തെ...

കങ്കണ റണാവത്തിനെതിരെ കടുത്ത വിമർശനവുമായി സൗരവ് ദാസ് ; ജനാധിപത്യ സംരക്ഷണത്തിൽ യുവതലമുറയുടെ പങ്ക്...

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സമരത്തിനെതിരായ ബിജെപി എംപി...

വടകര ലഹരിക്കേസ് : ഓൺലൈൻ ഡെലിവറി ബോയ് അറസ്റ്റിൽ

0
കോഴിക്കോട്: വടകരയിലെ ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്. ഇരിട്ടി സ്വദേശിയായ ജിജില്‍ കുര്യാക്കോസ്...