സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

കോവിഡ് 19; കൂടിച്ചേരലുകള്‍ നിരോധിച്ച് കളക്ടറുടെ ഉത്തരവ്
കോവിഡ് 19 സമൂഹ വ്യാപനം തടയുന്നതിനായി ജില്ലാ ആസ്ഥാനമായ പത്തനംതിട്ട നഗരസഭാ പരിധിയിലും തിരുവല്ലാ നഗരസഭാ പരിധിയിലും പൊതുസമ്മേളനങ്ങള്‍, പ്രകടനങ്ങള്‍, ധര്‍ണകള്‍ തുടങ്ങിയ പൊതുജന കൂടിച്ചേരലുകള്‍ ജൂലൈ ഏഴു മുതല്‍ ജൂലൈ 14 വരെ കേരളാ ദുരന്ത നിവാരണ നിയമം 2005 സെക്ഷന്‍ 34 വകുപ്പ് പ്രകാരം നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനം
വടശേരിക്കരയില്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2020-21 അധ്യയന വര്‍ഷം പ്ലസ് വണ്‍ ഹ്യൂമാനിറ്റീസ് കോഴ്‌സില്‍ പ്രവേശനം നേടുന്നതിന് അപേക്ഷ ക്ഷണിച്ചു. കുടുംബവാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കുറവുള്ളവരായിരിക്കണം അപേക്ഷകര്‍. ആകെയുള്ള സീറ്റുകളില്‍ 70 ശതമാനം പട്ടികവര്‍ഗക്കാര്‍ക്കും 20 ശതമാനം പട്ടികജാതിക്കാര്‍ക്കും 10 ശതമാനം മറ്റ് പൊതുവിഭാഗത്തിനുമായി സംവരണം ചെയ്തിട്ടുണ്ട്. പട്ടികജാതി/മറ്റ് പൊതുവിഭാഗത്തിലുള്ള അപേക്ഷകരുടെ അഭാവത്തില്‍ അവ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മാറ്റി നല്‍കും.

അപേക്ഷാഫോറം സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഐ.റ്റി.ഡി പ്രോജക്ട് ഓഫീസ്/ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ്/ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്/ വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. അഡ്മിഷന് വെയിറ്റേജ് ലഭിക്കുവാന്‍ അര്‍ഹതയുള്ള ഇനങ്ങളില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റ്, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പു കള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. സര്‍ട്ടിഫിക്കറ്റുകളുടെയും ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെയും അസല്‍ അഡ്മിഷന്‍ നേടുന്ന സമയത്ത് ഹാജരാക്കണം. പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം ഹോസ്റ്റല്‍ സൗകര്യം, ഭക്ഷണം, യൂണിഫോം, നൈറ്റ് ഡ്രസ്, ചെരുപ്പ് എന്നിവയും സൗജന്യമായി ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 30.

ഇന്റര്‍വ്യൂ മാറ്റിവെച്ചു
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജില്ലാ റവന്യു എസ്റ്റാബ്ലിഷ്‌മെന്റില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് കളക്ടറേറ്റില്‍ 17ന് രാവിലെ 11ന് നടത്താനിരുന്ന ഇന്റര്‍വ്യൂ കൊറോണ രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ മാറ്റിവച്ചു.ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന പാര്‍ട്ട് ടൈം സ്വീപ്പര്‍മാരെ നിയമിക്കുന്നതിന് ജൂലൈ 10 മുതല്‍ വിവിധ തീയതികളില്‍ നടത്താനിരുന്ന ഇന്റര്‍വ്യൂ കോവിഡ് 19 സാഹചര്യത്തില്‍ മാറ്റിവച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

വാഹന ലേലം 22ന്
കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫിസിലെ ഔദ്യോഗിക വാഹനമായ KL-01 E-8788 നമ്പര്‍ ജീപ്പ് നിലവിലുള്ള അവസ്ഥയില്‍ കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസില്‍ ജൂലൈ 22ന് രാവിലെ 11ന് ക്വാട്ടേഷന്‍/ ലേല വ്യവസ്ഥയില്‍ വില്‍പ്പന നടത്തും. ലേലത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള വ്യക്തികള്‍ക്ക്/ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസറുടെ അനുമതിയോടുകൂടി വാഹനം പരിശോധിക്കാം.
ജൂലൈ 15ന് വൈകിട്ട് അഞ്ചുവരെ മുദ്രവച്ച ക്വാട്ടേഷനുകള്‍ പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസില്‍ സ്വീകരിക്കും. പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസറുടെ പേരില്‍ എടുത്ത 5000 രൂപയുടെ ബാങ്ക് ഡ്രാഫ്റ്റ് ക്വാട്ടേഷനോടൊപ്പം സമര്‍പ്പിക്കണം. ബാങ്ക് ഡ്രാഫ്റ്റ് ഉള്ളടക്കം ചെയ്യാത്തതോ നിശ്ചിത സമയത്തിനകം സമര്‍പ്പിക്കാത്തതോ ആയ ക്വാട്ടേഷനുകള്‍ സ്വീകരിക്കില്ല. ലേലത്തില്‍ നേരിട്ട് പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ അന്നേ ദിവസം 5000 രൂപാ നിരത ദ്രവ്യമായി ജില്ലാ സപ്ലൈ ഓഫീസില്‍ അടയ്ക്കണം. ഫോണ്‍: 0468 2222612, 2320509

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൻഐസിയുവിലെ വാമർ മെഷീന് തീപ്പിടിത്തം : നവജാതശിശുവിന് ദാരുണാന്ത്യം ; രണ്ട് കുഞ്ഞുങ്ങൾക്ക് ഗുരുതരമായി...

0
ഭോപ്പാൽ : ജില്ലാ ആശുപത്രിയിൽ നവജാതശിശുക്കൾക്കുള്ള ഇന്റൻസീവ് കെയർ യൂണിറ്റിലെ (എൻഐസിയു)...

റാവൽപിണ്ടിയിൽ സൈനിക വിന്യാസം ; മൂന്ന് കമ്പനി സൈന്യത്തെ നിയോഗിക്കാൻ ഉത്തരവ്

0
ഇസ്‌ലാമാബാദ്: പാക് സൈനിക ആസ്ഥാനം സ്ഥിതി ചെയ്യുന്ന റാവൽപിണ്ടിയിൽ മൂന്ന് കമ്പനി...

റാന്നി താലൂക്ക് ആശുപത്രിയിൽ സംഘർഷം ; ജീവനക്കാർക്ക് മർദനമേറ്റു

0
പത്തനംതിട്ട: പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിയിൽ സംഘർഷം. ആശുപത്രി ജീവനക്കാർക്ക് മർദനത്തിൽ...

ഓണാഘോഷത്തിന് ജമന്തിപ്പൂക്കളുടെ വിളവെടുപ്പ്

0
കൈപ്പട്ടൂർ: കൈപ്പട്ടൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ്...