പത്തനംതിട്ട ജില്ലയില്‍ തിങ്കളാഴ്ചയും കര്‍ശന നിയന്ത്രണങ്ങള്‍ തുടരും : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് വ്യാപനം കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയില്‍ നാളെ (മേയ് 3 തിങ്കള്‍) കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. ജില്ലയില്‍ 144 പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ മാത്രമല്ല മറ്റ് സ്ഥലങ്ങളിലും കര്‍ശന നിയന്ത്രണങ്ങളും പരിശോധനകളും നടത്തും. തെരഞ്ഞെടുപ്പ് ആഘോഷങ്ങള്‍, പൊതു ഇടങ്ങളിലെ കൂട്ടം ചേരല്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കണം. ആവശ്യമില്ലാതെ ആരും വീടിന് പുറത്തിറങ്ങരുത്. നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണം കര്‍ശനമാക്കി
കോവിഡ് വ്യാപനം കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തിയ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണം പത്തനംതിട്ട ജില്ലയില്‍ കൂടുതല്‍ കര്‍ശനമാക്കിയതായി ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. ഈ പ്രദേശങ്ങളില്‍ പോലീസും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരും പരിശോധന കര്‍ശനമാക്കി. ഈ സ്ഥലങ്ങളില്‍ കോവിഡുമായി ബന്ധപ്പെട്ട വാര്‍ഡ് തല സമിതികളും പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കോവിഡിന്റെ അതിവ്യാപനം കണക്കിലെടുത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ആരും നിസംഗത പാലിക്കരുത്. അത്യാവശ്യങ്ങള്‍ക്കല്ലാതെ ആരും വീടിന് പുറത്തിറങ്ങരുതെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...