തലശേരി: കോവിഡ് രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാനൂര്‍ പരിസരത്തെ ബാബു (49) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ടാണ് സംഭവം. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. വീടിന് തൊട്ടടുത്തുള്ള പറമ്പിലെ കശുമാവിലാണ് ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂവക്കുന്ന് എലീസിയം ലൈബ്രറിയില്‍ കഴിഞ്ഞദിവസം നടന്ന കോവിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഭാര്യയും മക്കളും കോവിഡ് ടെസ്റ്റിനായി തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പോയപ്പോഴായിരുന്നു സംഭവം.
കോവിഡ് രോഗി തൂങ്ങി മരിച്ച നിലയില്‍
RECENT NEWS
Advertisment