നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ കോവിഡ് രോഗി ആത്മഹത്യ ചെയ്‌തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ കോവിഡ് രോഗി ആത്മഹത്യ ചെയ്‌തു. ആര്യനാട് കുളപ്പട സ്വദേശി ജോണ്‍ (50)​ ആണ് തൂങ്ങി മരിച്ചത്. മൂന്ന് ദിവസമായി നെടുമങ്ങാട് ആശുപത്രിയിലെ സിഎഫ്‌എല്‍ടിസിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. കടുത്ത പ്രമേഹരോഗിയായ ജോണ്‍ കാലില്‍ മുറിവുമായാണ് എത്തിയത്. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞത്.

ജനറല്‍ വാര്‍ഡിലായിരുന്നു ആദ്യം പ്രവേശിപ്പിച്ചതെങ്കിലും മുറി വേണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ പരിശോധനയ്‌ക്ക് നഴ്സുമാര്‍ എത്തിയപ്പോഴാണ് മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. പ്രമേഹരോഗവുമായി ബന്ധപ്പെട്ട് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു ജോണ്‍ എന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം. നെടുമങ്ങാട് പോലീസ് അന്വേഷണം ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....