ചികിത്സാ പിഴവിനെ തുടർന്ന് കൊവിഡ് രോഗി മരിച്ച സംഭവം ; ആശുപത്രി അധികൃതരുടെ വാദം പൊളിയുന്നു

For full experience, Download our mobile application:
Get it on Google Play

എറണാകുളം : കളമശേരി മെഡിക്കൽ കോളജിൽ ചികിത്സാ പിഴവിനെ തുടർന്ന് കൊവിഡ് ബാധിതൻ മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതരുടെ വാദം പൊളിയുന്നു. ഫോർട്ട് കൊച്ചി സ്വദേശി ഹാരിസ് മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന ആശുപത്രിയുടെ വിശദീകരണം തള്ളുന്ന മരണ റിപ്പോർട്ട് പുറത്ത് വന്നു. കൊവിഡ് മൂലമുള്ള ന്യുമോണിയയും ഹൈപ്പർ ടെൻഷനുമാണ് മരണകാരണമെന്നാണ് മരണ റിപ്പോർട്ടിൽ പറയുന്നത്. ഹാരിസിന്റെ മരണം ഓക്‌സിജൻ ട്യൂബ് മാറിയതുകൊണ്ടല്ലെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നും

നോഡൽ ഓഫിസർ ഫത്താഹുദീനും മെഡിക്കൽ കോളജ് പ്രിൻസിപ്പലും വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിനെ തള്ളുന്നതാണ് ഹാരിസിന്റെ മരണ റിപ്പോർട്ട്. കൊവിഡ് മൂലമുള്ള ന്യുമോണിയ മൂർച്ഛിക്കുകയും ഹൈപ്പർ ടെൻഷനുമാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ആശുപത്രി അധികൃതരെ വെട്ടിലാക്കുന്നതാണ് റിപ്പോർട്ട്.

അതേസമയം മരിച്ച ഹാരിസിന്റെ കുടുംബത്തിന്റെ പരാതിയിൽ പൊലീസ് മൊഴിയെടുപ്പ് പുരോഗമിക്കുകയാണ്. ഇന്നലെ ചികിത്സ പിഴവ് വെളിപ്പെടുത്തിയ നഴ്‌സിംഗ് ഓഫീസറിൽ നിന്ന് പോലീസ് മൊഴിയെടുത്തു. ഹാരിസ് മരിക്കുമ്പോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരുടെ മൊഴിയെടുക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. സംഭവത്തിൽ വിപുലമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലന്തൂരില്‍ കുടുംബശ്രീ ഓണം മേള ഉദ്‌ഘാടനം ചെയ്തു

0
ഇലന്തൂര്‍ : ഇലന്തൂരില്‍ നടന്ന കുടുംബശ്രീ ഓണം മേള ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്...

രാജ്യത്തെ എച്ച്1എൻ1 വ്യാപനം പുതിയ വകഭേദമല്ല ; ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.സി.എം.ആർ.

0
മുംബൈ : രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ...

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...